Skip to main content

അമൃതം പൊടിയില്‍തീര്‍ത്തത് 16 പോഷകവിഭവങ്ങള്‍:കൈയ്യടി നേടിഅങ്കണവാടിജീവനക്കാര്‍

കുട്ടികളിലെ പോഷകാഹാരമികവിനായിഅങ്കണവാടികള്‍മുഖേന വിതരണം ചെയ്യുന്ന അമൃതം പൊടി ഉപയോഗിച്ച് അങ്കണവാടിജീവനക്കാര്‍തയ്യാറാക്കിയത് 16 പോഷക വിഭവങ്ങള്‍. ആറ്തരംഇലയടകള്‍, രണ്ട് തരംകേക്ക്, മൂന്നുതരംകലത്തപ്പം, മൂന്നുതരം പായസം, നാലുതരംലഡു, നൂല്‍പുട്ട്, അവിലോസുംപൊടി, മുറുക്ക്, പോഷകപുട്ട്, പോഷകദോശതുടങ്ങിയവിഭവങ്ങളാണ്അങ്കണവാടി ജീവനക്കാര്‍ സംസ്ഥാന സര്‍ക്കാറിന്റെആയിരം ദിനാഘോഷ പരിപാടിയില്‍ പ്രദര്‍ശനത്തിനെ ത്തിച്ചിരിക്കുന്നത്. ഇതിന് പുറമെഹോംമെയ്ഡ്‌ഹോര്‍ലിക്സുമുണ്ട്. പോഷക സമൃദ്ധമായഅമൃതം പൊടിയുടെ സാധ്യതകള്‍ ജനങ്ങളെ അറിയിക്കുന്നതിനും രുചിയേറുംവിഭവങ്ങള്‍തയ്യാറാക്കുന്ന വിധം മനസ്സിലാക്കികൊടുക്കുന്നതിനുമായാണ്  വനിതാശിശുക്ഷേമവകുപ്പ്ജില്ലാതലസെല്‍ പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. താനൂര്‍ നഗരസഭ, താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകള്‍എന്നിവിടങ്ങളില്‍ നിന്നുള്ള ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവരാണ് വിഭവങ്ങളുടെ പ്രദര്‍ശനത്തിനും ന്യൂട്രിഗാര്‍ഡനുംമേല്‍നോട്ടംവഹിക്കുന്നത്. താനൂര്‍ സി.ഡി.പി.ഒ ടി സുമംഗലയാണ് ടീം ലീഡര്‍.

 

date