ആയിരം ദിനാഘോഷത്തിന് ഇന്ന് സമാപനം ഭിന്നശേഷിയുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന് സൗകര്യം
സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയില്‍ നടന്നു വരുന്ന ജില്ലാതലാഘോഷങ്ങള്‍ ഇന്ന്(ഫെബ്രുവരി 27) സമാപിക്കും. വിശപ്പുരഹിത കോട്ടയം പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് ഫെബ്രുവരി 20 നാണ് മേള ആരംഭിച്ചത്. വിവിധ സേവനങ്ങള്‍ ലഭ്യമാക്കിയും പ്രവര്‍ത്തന വിവരങ്ങളും ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ട് നല്‍പ്പതിലധികം വകുപ്പുകളുടെ സ്റ്റാളുകളാണ് മേളയില്‍ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ള ഭിന്നശേഷിക്കാര്‍ക്ക് യുണീക് ഡിസബിലിറ്റി ഐഡന്റിറ്റി കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ സ്റ്റാളില്‍ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായാണ് എത്തേണ്ടത്. നേരിട്ട് വരാന്‍ സാധിക്കാത്തവര്‍ വെള്ളപേപ്പറില്‍ ഒപ്പ് രേഖപ്പെടുത്തി മറ്റ് രേഖകളോടൊപ്പം നല്‍കിയാല്‍ മതി. റവന്യു വകുപ്പിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കാര്‍ഡ് തപാലില്‍ ലഭ്യമാക്കും. വിവിധ ശാരീരിക വൈകല്യങ്ങള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിപുലമായ പ്രദര്‍ശനവും ആവശ്യക്കാര്‍ക്ക് ബുക്കു ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സൗജന്യ വൈദ്യപരിശോധന, ജീവിതശൈലീ രോഗ നിര്‍ണ്ണയം എന്നിവയ്ക്കും കൗണ്‍സിലിംഗിനും ഉള്ള സൗകര്യം അലോപ്പതി, ആയൂര്‍വ്വേദം, ഹോമിയോ വകുപ്പുകളുടെ സ്റ്റാളുകളില്‍ ലഭ്യമാണ്. വിവിധതരം ഉല്‍പ്പന്നങ്ങളുടെ വിപണനവുമായി കുടുംബശ്രീയുടെ പത്തോളം സ്റ്റാളുകളും രുചിനിറഞ്ഞ ഭക്ഷ്യ വിഭവങ്ങളൊരുക്കി ഫുഡ് കോര്‍ട്ടും മേളയിലുണ്ട്. വിവിധ വിഷയങ്ങളില്‍ നടത്തി വരുന്ന സെമിനാറിന്റ ഭാഗമായി ക്ഷീര മേഖല നേരിടുന്ന വെല്ലുവിളികള്‍, നവകേരളത്തിന്റെ സുസ്ഥിര നിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. സമാപന സമ്മേളനം വൈകീട്ട 3.30 ന് നടക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പു മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ ഉമ്മന്‍ ചാണ്ടി, കെ.എം. മാണി, സി.എഫ് തോമസ്, പി.സി ജോര്‍ജ്ജ്, അഡ്വ.മോന്‍സ് ജോസഫ്, അഡ്വ.കെ.സുരേഷ് കുറുപ്പ്, ഡോ.എന്‍ ജയരാജ്, സി.കെ ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, കോട്ടയം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍ സോന എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി. കെ. തോമസ് നന്ദിയും പറയും. തുടര്‍ന്ന് ഗോത്രകലാമേള അരങ്ങേറും.
(കെ.ഐ.ഒ.പി.ആര്‍-384/19)
- Log in to post comments