നവകേരളത്തിന്റെ സുസ്ഥിര നിര്‍മ്മാണം സെമിനാര്‍ ഇന്ന്
ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി നാഗമ്പടം മൈതാനിയില്‍ ഇന്ന് (ഫെബ്രുവരി 27) നവകേരളത്തിന്റെ സുസ്ഥിര നിര്‍മ്മാണം സംബന്ധിച്ച് സെമിനാര്‍ നടത്തും. ഉച്ചയ്ക്ക രണ്ടിന് നടക്കുന്ന സെമിനാര്‍ ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി നന്ദകുമാര്‍ നയിക്കും. എം.ജി യൂണിവേഴ്‌സിറ്റി ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി റോബിനെറ്റ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗ്ഗീസ്,ഡിറ്റിപിസി സെക്രട്ടറി ഡോ.ബിന്ദുകുമാരി, ടൂറിസം ക്ലബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് അധ്യാപകന്‍ സാജു മാത്യു എന്നിവര്‍ സംസാരിക്കും.
ക്ഷീര മേഖല നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് ക്ഷീര വികസന വകുപ്പ് രാവിലെ പത്തിന് നടത്തുന്ന സെമിനാര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ.അനികുമാരി നയിക്കും. ഡയറി പി ആന്‍ഡ് ഐ മാനേജര്‍ ഡോ. ജോര്‍ജ്ജ് തോമസ്, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ഡോ.വിജയകുമാര്‍ എന്നിവര്‍ ക്ലാസ്സെടുക്കും. ജില്ലയിലെ ക്ഷീര സംഘം ഭാരവാഹികളും ക്ഷീര കര്‍ഷകരും പങ്കെടുക്കും.
- Log in to post comments