Post Category
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
വ്യവസായ സംരംഭകര്‍ക്ക് പ്രളയാന്തര സഹായം നല്‍കുന്നതിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന എടുത്തിട്ടുളള വായ്പകളുടെ മാര്‍ജിന്‍ മണി കുടിശ്ശിക ഒറ്റത്തവണയായി അടച്ച് തീര്‍ക്കാന്‍ അവസരം. ഏപ്രില്‍ 30നകം തുക അടയ്ക്കുന്നവര്‍ക്ക് പിഴപലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കും. മാര്‍ജിന്‍ മണിയുടെ സാധാരണ പലിശയുടെ 50 ശതമാനം ഇളവ് അനുവദിക്കും. സംരംഭകര്‍ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2573259
date
- Log in to post comments