Skip to main content

കുടുംബശ്രീ അരി ഗ്രാമശ്രീയുടെ ആദ്യ വില്‍പ്പന നടത്തി

 

കുടുംബശ്രീ  വിപണിയിലെത്തിക്കുന്ന അരിയായ 'ഗ്രാമശ്രീ'യുടെ ആദ്യ വില്‍പ്പന നടത്തി.  സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി നാഗമ്പടം മൈതാനിയില്‍ നടന്നു വരുന്ന ഉത്പന്ന പ്രദര്‍ശന വിപണന മേളയുടെ  വേദിയില്‍ വെച്ച് ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബുവിന് നല്‍കി സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷനും വെച്ചൂര്‍  ഗ്രാമപഞ്ചായത്തും സംയുക്തമായി  മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെച്ചൂര്‍  പഞ്ചായത്തിലെ പാടശേഖരങ്ങളിലെ നെല്ല് വനിതാ കര്‍ഷകരുടെ നേതൃത്വത്തില്‍ പരമ്പരാഗത രീതിയില്‍  പുഴുങ്ങി, ഉണങ്ങി ഗുണമേന്മയോടെയാണ് വിപണിയിലെത്തിക്കുന്നത്.  ആദ്യഘട്ടത്തില്‍ കുടുംബശ്രീയുടെ വിപണന കേന്ദ്രങ്ങളിലൂടെയും, നാട്ടുചന്തകളിലൂടെയുമാണ്  ഗ്രാമശ്രീ വിറ്റഴിക്കുക. കാര്‍ഷിക മേഖലയ്ക്കും ജില്ലയിലെ കര്‍ഷകര്‍ക്കും ഊര്‍ജം പകരുന്ന പദ്ധതിയാണ് അരി വിപണിയിലെത്തിക്കുന്നതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എം.ബിനോയ് കുമാര്‍,ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സാബു സി.മാത്യു,ജനപ്രതിനിധികള്‍, പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്‍, പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ആര്യാമോള്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

date