Skip to main content
മന്ത്രി സഭയുടെ  ആയിരം ദിനാഘോഷ സമാപന റാലി

ജനം നിറഞ്ഞ ഘോഷയാത്രയോടെ  ആയിരം ദിനാഘോഷത്തിന് ഉജ്ജ്വല സമാപനം

 

ജനപങ്കാളിത്തം കൊണ്ട് സമ്പന്നമായ ഘോഷയാത്രയോടെ സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന് കണ്ണൂരിൽ ഉജ്വല സമാപനം. സമാപന സമ്മേളനം പി.കെ ശ്രീമതി ടീച്ചർ എം.പി ഉദ്ഘാടനം ചെയ്തു. കോർപറേഷൻ മേയർ ഇ.പി ലത അധ്യക്ഷത വഹിച്ചു. രാവിലെ നടന്ന മാരത്തോൺ വിജയികൾക്ക് കെ.കെ. രാഗേഷ് എം.പി സമ്മാനദാനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, വൈസ് പ്രസിഡൻറ് പി.പി ദിവ്യ, സ്ഥിരം സമിതി ചെയർമാൻ കെ.പി ജയബാലൻ, കോർപറേഷൻ സ്ഥിരം സമിതി ചെയർമാൻ വെള്ളോറ രാജൻ, ഐപിആർഡി കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ കെ.പി. അബ്ദുൽ ഖാദർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. തുടർന്ന് രതീഷ് കുമാർ പല്ലവി സംഗീത വിരുന്ന് അവതരിപ്പിച്ചു.   

ഘോഷയാത്രക്ക് എം.പിമാരായ പി.കെ. ശ്രീമതി ടീച്ചർ, കെ.കെ. രാഗേഷ്, മേയർ ഇ.പി ലത,  എന്നിവർ നേതൃത്വം നൽകി. ആർദ്രം, ലൈഫ്, വിമുക്തി മിഷനുകളുടെ ഫ്‌ളോട്ടുകൾ ഉണ്ടായിരുന്നു. വിവിധ വകുപ്പുകൾ നേട്ടങ്ങൾ വിളിച്ചോതുന്ന പ്ലക്കാർഡുകളുമായി അണിനിരന്നു. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും നഴ്‌സിംഗ് വിദ്യാർഥിനികളും ആശ പ്രവർത്തകരും തൊഴിലുറപ്പ് പ്രവർത്തകരും ആരോഗ്യ വകുപ്പിലെ വിവിധ ജീവനക്കാരും േഘാഷയാത്രയിൽ നിരന്നു. ചെണ്ടമേളവും മുത്തുക്കുടകളും ഘോഷയാത്രക്ക് കൊഴുപ്പേകി. കണ്ണൂർ സ്‌റ്റേഡിയം കോർണറിൽനിന്നാരംഭിച്ച് നഗരം ചുറ്റിയ ഘോഷയാത്ര ടൗൺ സ്‌ക്വയറിൽ സമാപിച്ചു.

ഫെബ്രുവരി 20 മുതൽ ടൗൺ സ്‌ക്വയറിൽ നടന്ന എക്‌സിബിഷനും സമാപിച്ചു. വിവിധ സർക്കാർ വകുപ്പുകളും മിഷനുകളും കോർപറേഷനുകളും ഒരുക്കിയ എക്‌സിബിഷൻ സർക്കാറിന്റെ സേവനവും നേട്ടങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനാണ് വഴിതുറന്നത്. നൂറിലേറെ സ്റ്റാളുകളാണ് എക്‌സിബിഷനിൽ ഉണ്ടായിരുന്നത്. വിപണന മേളയും ഫുഡ്‌കോർട്ടും ഉണ്ടായിരുന്നു. കലാ സാംസ്‌കാരിക പരിപാടികളും ടൂറിസം, പ്രളയാനന്തര പുനർനിർമ്മാണം സെമിനാറുകളും നവോത്ഥാന സദസ്സും അരങ്ങേറി.

date