Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ആയുർവേദ ഫാർമസിസ്റ്റ്: ഇൻറർവ്യു ഒന്നിന്

ജില്ലാ ആയുർവേദാശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്‌മെൻറ് കമ്മിറ്റി മുഖേന ഒഴിവുള്ള ഫാർമസിസ്റ്റ് തസ്തികയിലേക്ക് മാർച്ച് ഒന്നിന് ഉച്ച രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർഥികൾക്ക് 40 വയസ്സ് തികയാൻ പാടില്ല. ഗവ. ആയുർവേദ ഫാർമസിസ്റ്റ് കോഴ്‌സ് പൂർത്തിയാക്കിയവർ അസ്സൽ സർട്ടിഫിക്കറ്റ്, പേര്, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, എസ്.എസ്.എൽ.സി ബുക്ക് എന്നിവ സഹിതം ഹാജരാവുക.

 

പാനൂർ-കടവത്തൂർ റോഡ് ഉദ്ഘാടനം നാളെ(ഫെബ്രു. 28)

അഭിവൃദ്ധിപ്പെടുത്തിയ പാനൂർ-കടവത്തൂർ റോഡിന്റെയും എലിത്തോട് പാലത്തിന്റെയും ഉദ്ഘാടനവും അഭിവൃദ്ധി പ്രവൃത്തി നടത്തുന്ന പെരിങ്ങത്തൂർ-മുക്കിൽപ്പീടിക റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും നാളെ(ഫെബ്രുവരി 28) വൈകീട്ട് അഞ്ചിന് കൊച്ചിയങ്ങാടിയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. പാനൂർ നഗരസഭ ചെയർപേഴ്‌സൻ കെ.വി. റംല അധ്യക്ഷയാവും.

 

പൂക്കോം മാടപ്പീടിക റോഡ് പ്രവൃത്തി ഉദ്ഘാടനം നാളെ(ഫെബ്രുവരി 28)

അഭിവൃദ്ധി പ്രവൃത്തി നടത്തുന്ന പൂക്കോം മാടപ്പീടിക റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ(ഫെബ്രുവരി 28) വൈകീട്ട് നാലിന് വയലിൽപ്പീടികയിൽ അഡ്വ. എ.എൻ ഷംസീർ എം.എൽ.എ നിർവഹിക്കും. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ശൈലജ അധ്യക്ഷയാവും.

 

പൂക്കോം ചൊക്ലി റോഡ് പ്രവൃത്തി ഉദ്ഘാടനം നാളെ(ഫെബ്രുവരി 28)

അഭിവൃദ്ധി പ്രവൃത്തി നടത്തുന്ന പൂക്കോം ചൊക്ലി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 28) വൈകീട്ട് നാലിന് ചൊക്ലി രജിസ്ട്രാർ ഓഫീസിന് സമീപം അഡ്വ. എ.എൻ ഷംസീർ എം.എൽ.എ നിർവഹിക്കും. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാകേഷ് അധ്യക്ഷനാവും.

 

പയ്യാമ്പലം സൗന്ദര്യവൽക്കരണം പദ്ധതി ഉദ്ഘാടനം നാളെ മാര്‍ച്ച ഒന്നിന്‌

ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ പയ്യാമ്പലം സൗന്ദര്യവൽക്കരണം പദ്ധതിയുടെ ഉദ്ഘാടനം നാളെ മാര്‍ച്ച ഒന്നിന്‌
വൈകിട്ട് 6.30 ന് പി കെ ശ്രീമതി ടീച്ചർ എംപി നിർവഹിക്കും. ചടങ്ങിൽ കെ എം ഷാജി എംഎൽഎ അധ്യക്ഷത വഹിക്കും. പയ്യാമ്പലത്തെത്തുന്ന സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കുന്നതിനായി 3.5 കോടി രൂപ ചെലവിൽ ഒരുക്കിയ

സൗരോർജ വിളക്കുകൾ, നടപ്പാത, ഇരിപ്പിടങ്ങൾ, റെയിൻ ഷെൽട്ടർ  തുടങ്ങിയവയുടെ ഉദ്ഘാടനമാണ് നാളെ മാര്‍ച്ച ഒന്നിന്‌നടക്കുക

 

മന്ത്രി ഇ പി ജയരാജൻ നാളെ(ഫെബ്രു. 28) ജില്ലയിൽ

വ്യവസായമന്ത്രി ഇ പി ജയരാജൻ വ്യാഴാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ ഒമ്പതിന് പിണറായി തെരു ക്ഷേത്രക്കുളം ഉദ്ഘാടനം. 9.15ന് പിണറായി ഹെടെക്ക് വീവിങ് മിൽ ഉദ്ഘാടനം. പത്തിന് മയ്യിൽ ഇടൂഴി ആയുർവേദ റിസർച്ച് സെന്റർ ഉദ്ഘാടനം. 11ന് ചെറുവത്തലമൊട്ടയിൽ ചേലേരിമുക്ക്- കൊളച്ചേരിമുക്ക്- നായാട്ടുപാറ- മയ്യിൽ- കാഞ്ഞിരോട് റോഡ് ഉദ്ഘാടനം. 11.30ന് കുയിലൂരിൽ കുടിവെള്ള വിതരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം. 12.30 പടിയൂർ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഉദ്ഘാടനം. മൂന്നിന് പട്ടാന്നൂർ കൊളപ്പയിൽ മിനിസ്റ്റേഡിയത്തിന് തറക്കല്ലിടൽ. നാലിന് ഇരിണാവ് സർവീസ് സഹകരണ ബാങ്കിന്റെ തെക്കുമ്പാട് ശാഖ ഉദ്ഘാടനം. അഞ്ചിന് ബീഡിത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആനുകൂല്യവിതരണം കണ്ണൂർ  ദിനേശ് ഓഡിറ്റോറിയം.

 

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ 

കടന്നപ്പള്ളി  നാളെ(ഫെബ്രു. 28) ജില്ലയിൽ

രാവിലെ 9.30, പിണറായി ഹൈടെക്ക് സ്പിന്നിംഗ് മില്ല് തറക്കല്ലിടൽ ചടങ്ങ്-പിണറായി, 10.30 മയ്യിൽ കാഞ്ഞിരോട് റോഡ് പ്രവൃത്തി ഉൽഘാടനം-ചെറുവത്തലമൊട്ട, 11.30 ലാസ്യ വിജയോത്സവം 19-ലാസ്യ കോളേജ് പിലാത്തറ, 12.30 ഗാന്ധി സ്മൃതി മ്യൂസിയം സെമിനാർ-ശ്രീനാരായണ വിദ്യാലയം പയ്യന്നൂർ, 2.00 പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ വ്യവസായ കേന്ദ്രം ഉൽഘാടനം-ചൂരൽ, 3.30 കുപ്പം എരിപുരം റോഡ് ഉൽഘാടനം  -നരിക്കോട് യുവചേതനാ ക്ലബ്ബ് പരിസരം, 5.00 തെയ്യം മ്യൂസിയം ശിലാസ്ഥാപനം-കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് മൈതാനം ചന്തപ്പുര, 7.00  ദക്ഷിണേന്ത്യൻ ബാലനീതി സമ്മേളനം-ഹോട്ടൽ റോയൽ ഒമാഴ്‌സ് കണ്ണൂർ

 

സമ്പുഷ്ട കേരളം പോഷണ പക്ഷാചരണം 

സംസ്ഥാനതല ഉദ്ഘാടനം നാളെ(ഫെബ്രു. 28) 

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സമ്പുഷ്ട കേരളം പോഷണ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം
നാളെ(ഫെബ്രു. 28) രാവിലെ 11.30ന് കണ്ണൂർ ജൂബിലി ഹാളിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.

 

ദക്ഷിണേന്ത്യൻ ബാലനീതി സമ്മേളനത്തിന് 

നാളെ(ഫെബ്രുവരി 28) തുടക്കം

ബാലനീതി നിയമത്തിന്റെ നിർവഹണവും ശിശു സംരക്ഷണ പദ്ധതികളും സംബന്ധിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദ്വിദിന സമ്മേളനം കണ്ണൂരിൽ ഫെബ്രുവരി 28, മാർച്ച് ഒന്ന് തീയതികളിൽ നടക്കും. ഹോട്ടൽ റോയൽ ഒമാഴ്‌സിൽ കേന്ദ്ര വനിത-ശിശു വികസന വകുപ്പിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോ-ഓപ്പറേഷൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റുമായി ചേർന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. പി കെ ശ്രീമതി ടീച്ചർ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ കെ രാഗേഷ് എം പി, കമ്മീഷൻ ചെയർപേഴ്സൻ പി സുരേഷ്, സാമൂഹികനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വനിത-ശിശു വികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, കമ്മീഷൻ അംഗങ്ങളായ ഡോ. എം പി ആന്റണി, സിസ്റ്റർ ബിജി ജോസ്, സി ജെ ആന്റണി എന്നിവർ പങ്കെടുക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് അഡീഷനൽ ഡയറക്ടർ ഡോ. പി കൃഷ്ണൻകുട്ടി സ്വാഗതവും ബാംഗ്ലൂർ റീജ്യനൽ ഡയറക്ടർ ഡോ. വി ഡി ഗഡ്കർ നന്ദിയും പറയും.

 

ഉപഭോക്തൃ വില സൂചിക

2018 ഡിസംബറിലെ കണ്ണൂർ, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം കേന്ദ്രങ്ങളിലെ ഉപഭോക്തൃവില സൂചിക അടിസ്ഥാന വർഷം(2011-12=100) യഥാക്രമം 165, 162, 157, 155(പഴയത് അടിസ്ഥാന വർഷം 1998-99=100 യഥാക്രമം 333, 327, 319, 327) ആണെന്ന്  ജില്ലാ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

 

എസ് സി പ്രമോട്ടർ നിയമനം

 പട്ടികജാതി വികസന വകുപ്പിന് കീഴിൽ തലശ്ശേരി മുനിസിപ്പാലിറ്റി, കണ്ണൂർ കോർപ്പറേഷൻ, കൂടാളി, കൊട്ടിയൂർ, ചെറുതാഴം, മാട്ടൂൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ എസ് സി പ്രമോട്ടർമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് കൂടിക്കാഴ്ച നടത്തുന്നു.  18-40 നും ഇടയിൽ പ്രായമുള്ള പ്രീഡിഗ്രി/പ്ലസ്ടു തത്തുല്യ പരീക്ഷ പാസായവരായിരിക്കണം. പത്താം ക്ലാസ് പാസായവർക്ക് സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്നവരാണ് എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം അപേക്ഷിക്കാവുന്നതാണ്.  ഇത്തരത്തിലുള്ളവർക്ക് 50 വയസാണ് ഉയർന്ന പ്രായപരിധി.  താൽപര്യമുള്ളവർ മാർച്ച് ആറിന് രണ്ട് മണിക്ക് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം.  ഫോൺ: 04972700596.

 

ചുമർചിത്ര കോഴ്‌സിന് അപേക്ഷിക്കാം

 സാംസ്‌കാരികകാര്യ വകുപ്പിന് കീഴിൽ ആറൻമുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ  നടത്തുന്ന ഡിപ്ലോമ ഇൻ മ്യൂറൽ പെയിന്റിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: എസ് എസ് എൽ സി.  വാസ്തുവിദ്യാ ഗുരുകുലത്തിൽ നിന്നും ലഭിച്ച ഒരു വർഷത്തെ മ്യൂറൽ സർട്ടിഫിക്കറ്റ് കോഴ്‌സ് വിജയിച്ചിരിക്കണം.      താൽപര്യമുള്ള വിദ്യാർഥികൾ മാർച്ച് 31 ന് മുമ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറൻമുള, പത്തനംതിട്ട എന്ന വിലാസത്തിൽ അപേക്ഷിക്കണം.  അപേക്ഷാ ഫോറം വാസ്തുവവിദ്യാ ഗുരുകുലത്തിന്റെ വെബ്‌സൈറ്റിൽ (www.vasthuvidyagurukulam.com)ലഭിക്കും.  ഫോൺ: 0468 2319740, 9847053293, 9947739442.

 

സൗജന്യ ബീച്ച് അംബ്രല്ല വിതരണം

 വഴിയോര ഭാഗ്യക്കുറി വിൽപനക്കാരായ ക്ഷേമനിധി അംഗങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യമായി ബീച്ച് അംബ്രല്ല വിതരണം ചെയ്യുന്നു.  ജില്ലാതല ഉദ്ഘാടനം മാർച്ച് രണ്ടിന് വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് കെ വി സുമേഷ് നിർവഹിക്കും.  അർഹരായ അംഗങ്ങൾ ക്ഷേമനിധി പാസ്ബുക്കുമായി എത്തിച്ചേരണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഒഷഫീസർ അറിയിച്ചു.

 

വൈദ്യുതി മുടങ്ങും

 കതിരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൂവപ്പാടി, കോലാകാവ്, കാനത്തിൽ, കാനത്തിമില്ല് ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 28) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പറമ്പത്ത് കോളനി, പറമ്പത്ത്, മടത്തുംപടി, താമരംകുളങ്ങര, തീരദേശം, റോഷ്‌നി ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 28) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പരിയാരം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൂളിമൂല, കപ്പണത്തട്ട്, പഞ്ചാരക്കുളം, പൊയിൽസ്‌കൂൾ, മുക്കുന്ന്, കരോട്ട്, കുറ്റ്യേരി, ഇരിങ്ങൽ, ചുടല ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 28) രാവിലെ 8.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

 

ദർഘാസ് ക്ഷണിച്ചു

 കണ്ണൂർ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് കോമ്പൗണ്ടിൽ കെട്ടിടങ്ങൾക്ക് ഭീഷണിയായി വീണുകിടക്കുന്ന മൂന്ന് തേക്ക് മരങ്ങൾ, രണ്ട് ഞാവൽ മരങ്ങൾ, മൂന്ന് മഴമരങ്ങളുടെ ശാഖകൾ എന്നിവ മുറിച്ചുമാറ്റുന്നതിന് ദർഘാസ് ക്ഷണിച്ചു.  മാർച്ച് നാലിന് വൈകിട്ട് മൂന്ന് മണി വരെ ദർഘാസുകൾ സ്വീകരിക്കും.  ഫോൺ: 0497 2731081.

 

മരം ലേലം

മാവിലായി വില്ലേജ് ഓഫീസ് കോമ്പൗണ്ടിലെ അക്കേഷ്യ മരത്തിന്റെ തടികൾ മാർച്ച് ആറിന് രാവിലെ 11 മണിക്ക് മാവിലായി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ കണ്ണൂർ താലൂക്ക് ഓഫീസിലും മാവിലായി വില്ലേജ് ഓഫീസിലും ലഭിക്കും.

 

മരം ലേലം

കണ്ണൂർ മഹാത്മാ മന്ദിരത്തിന് സമീപം താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ പാലമരം, വട്ട എന്നിവയുടെ തടികൾ മാർച്ച് 13ന് രാവിലെ 11 മണിക്ക് കണ്ണൂർ രണ്ട് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ കണ്ണൂർ താലൂക്ക് ഓഫീസിലും കണ്ണൂർ രണ്ട് വില്ലേജ് ഓഫീസിലും ലഭിക്കും.

 

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ എ സി എസ് പി ലാബിലേക്ക് ഒരു ഹൈസ്പീഡ് ഡ്യൂയൽ ഐറിസ് സ്‌കാനർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മാർച്ച് രണ്ടിന് വൈകിട്ട് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. 

കെമിസ്ട്രി ലാബിലെ എ ബ്ലോക്കിൽ നിലംപണി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മാർച്ച് ആറിന് വൈകിട്ട് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.

സിവിൽ എഞ്ചിനീയറിങ്ങ് വിഭാഗത്തിലേക്ക് റോട്ടറി ഷേക്കർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മാർച്ച് ഏഴിന് വൈകിട്ട് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  

വിവിധ ഹോസ്റ്റലുകളിൽ ജി ഐ റൂഫിംഗ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മാർച്ച് എട്ടിന് ഉച്ചക്ക് ഒരു മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

 

 

ഫയൽ അദാലത്ത് മാറ്റി

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉത്തര മേഖലാ ഉപഡയറക്ടറേറ്റുമായി ബന്ധപ്പെട്ട്, എയഡ്ഡ് കോളേജുകളുടെ പരിഹാരിക്കപ്പെടാത്ത ഫയലുകൾ തീർപ്പാക്കുന്നതിനുള്ള ഫയൽ അദാലത്ത് മാർച്ച് 11 ലേക്ക് മാറ്റിയതായി കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ അറിയിച്ചു.  രാവിലെ 10 മണി മുതൽ നടത്തുന്ന  അദാലത്തിൽ പരിഗണിക്കേണ്ട പരാതികൾ ഫെബ്രുവരി 28 നകം കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉത്തര മേഖലാ ഉപഡയറക്ടറുടെ കാര്യാലയം, നോർത്ത് സോൺ, കോഴിക്കോട് മാനാഞ്ചിറ - 673001 എന്ന വിലാസത്തിലോ മാനാഞ്ചിറയിലെ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലോ ലഭിക്കണം. ഓഫീസുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ പൊതുജനങ്ങൾക്കും അദാലത്തിൽ പങ്കെടുക്കാം. ഓഫീസിൽ സമർപ്പിക്കുന്ന പരാതികളിൽ ഫയൽ അദാലത്ത് 2019 എന്ന രേഖപ്പെടുത്തണം. ഫോൺ - 0495 2722215.

date