Skip to main content

എല്ലാ ഗ്രാമപഞ്ചായത്തുകളും ഐഎസ്ഒ നിലവാരത്തില്‍ ജില്ലാതല പ്രഖ്യാപനം ഇന്ന് 

 

         ജില്ലയിലെ 71 ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ക്കും ഐഎസ്ഒ അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും  ചെമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനവും ഇന്ന് (ഫെബ്രുവരി 28)  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍ നിര്‍വ്വഹിക്കും. ബ്രഹ്മമംഗലം എച്ച്.എസ്.എസ് ആന്‍ഡ് വിഎച്ച്എസ്എസ്  ആഡിറ്റോറിയത്തില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ സി. കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു ജില്ലാതല ഐഎസ്ഒ അംഗീകാരം ഏറ്റുവാങ്ങും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ലതാ അശോകന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, മുന്‍ എം.എല്‍.എ വി. എന്‍ വാസവന്‍, ജില്ലാ പഞ്ചായത്തംഗം പി. സുഗതന്‍, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എം. പി അജിത് കുമാര്‍, ജോയിന്റ് ഡയറക്ടര്‍മാരായ സലിം ഗോപാല്‍, ജോത്സനാമോള്‍ എസ്, എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം  അഡ്വ. പി. കെ ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. പഞ്ചായത്ത് ഡയറക്ടര്‍ ഡോ. ബി. എസ് തിരുമേനി സ്വാഗതവും ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം. കെ സനില്‍ കുമാര്‍ നന്ദിയും പറയും. 

date