ബീച്ച് അംബ്രല്ലയും പ്രളയ ധനസഹായ വിതരണവും ഇന്ന്
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വഴിയോര കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്കുളള സൗജന്യ ബീച്ച് അംബ്രല്ലാ വിതരണവും പ്രളയ ദുരിത ബാധിതരായ അംഗങ്ങള്‍ക്കുളള ആശ്വാസ ധനസഹായ വിതരണവും ഇന്ന് (ഫെബ്രുവരി 28) നടക്കും. വൈകിട്ട് മൂന്നിന് കോട്ടയം തിരുനക്കര ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ വിതരണം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ബോര്‍ഡ് അംഗം വി.എസ് മണി.ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ തോമസ് വി ജോര്‍ജ്ജ്, അസി. ഭാഗ്യക്കുറി ഓഫീസര്‍ സി.ജെ ജോണ്‍ തുടങ്ങിയവര്‍ സംസാരിക്കും. അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സുനു പി. മാത്യു സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ഷീല പി. ആര്‍ നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്‍-393/19)
- Log in to post comments