പ്രദര്‍ശന മേള: സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത് നൂറുകണക്കിനാളുകള്‍
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് പ്രദര്‍ശന നഗരിയിലെ വിവിധ രജിസ്‌ട്രേഷന്‍ കൗണ്ടറുകളില്‍ നിന്ന് സേവനങ്ങള്‍ ലഭ്യമാക്കിയത് നൂറുകണക്കിനാളുകളാണ്. സാമൂഹ്യനീതി വകുപ്പിന്റെ സ്റ്റാളില്‍ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ള ഭിന്നശേഷിക്കാരില്‍ യുണീക് ഡിസബിലിറ്റി ഐഡന്റിറ്റി കാര്‍ഡിന് രജിസ്റ്റര്‍ ചെയ്തത് 120 പേരാണ്. ഭിന്നശേഷിക്കാരായ 92 പേര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യാനും 33 പേര്‍ക്ക് അളവെടുത്ത് നിര്‍മ്മിക്കേണ്ട ഉപകരണങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുമായി. സാമൂഹ്യ സുരക്ഷാ മിഷന്‍ വിവിധ പദ്ധതികളുടെ സേവന ബോധവല്‍ക്കരണവും വി - കെയര്‍ വളണ്ടിയര്‍മാരുടെ സേവനവും നല്‍കി.
സാമൂഹ്യനീതി - വനിത പ്രൊട്ടക്ഷന്‍ ഓഫീസിനു കീഴില്‍ സജ്ജീജീകരിച്ച സ്റ്റാളില്‍ ഗാര്‍ഹിക പീഡനമുള്‍പ്പെടെ അതിക്രമങ്ങള്‍ക്ക് വിധേയരായവര്‍ക്ക് നേരിട്ട് പരാതി നല്‍കുന്നതിനുളള സംവിധാനം ഒരുക്കിയിരുന്നു.പരാതികള്‍ തത്സമയം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇതില്‍ നിയമസഹായം 25 പേര്‍ക്കും കൗണ്‍സിലിംഗ് 57 പേര്‍ക്കും വൈദ്യസഹായം എട്ട് പേര്‍ക്കും പോലീസ് സഹായം 12 പേര്‍ക്കും അഭയകേന്ദ്രത്തില്‍ താമസം മൂന്ന് പേര്‍ക്കും പുനരധിവാസ സഹായം ഒന്‍പത് പേര്‍ക്കും ലഭ്യമാക്കി.
(കെ.ഐ.ഒ.പി.ആര്‍ 399/19)
- Log in to post comments