Post Category
സൗദിയിലേക്ക് ബി.എസ്‌സി./ഡിപ്ലോമാ നഴ്‌സ് നിയമനത്തിന് സ്‌കൈപ്പ് ഇന്റർവ്യു
സൗദിഅറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി./ഡിപ്ലോമ നഴ്‌സുമാരെ(സ്ത്രീകൾ മാത്രം)നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ വച്ച് മാർച്ച് ആറിന് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തുന്നു. ഒരു വർഷം പ്രവൃത്തി പരിചയമുള്ള ബി.എസ്.സി. നഴ്‌സുമാർക്കും രണ്ടുവർഷം പ്രവൃത്തി പരിചയമുള്ള ഡിപ്ലോമാ നഴ്‌സുമാർക്കും അപേക്ഷിക്കാം. വിസ, എയർടിക്കറ്റ്, താമസം എന്നിവ സൗജന്യമായിരിക്കും. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം odepcmou@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45.
പി.എൻ.എക്സ്. 775/19
date
- Log in to post comments