സര്‍ക്കാറിന്റെആയിരം ദിനാഘോഷം: ജനസേവന കേന്ദ്രങ്ങളായിസ്റ്റാളുകള്
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി തിരൂര്‍ സാംസ്കാരിക നഗരിയില്‍ സംഘടിപ്പിച്ച പ്രദര്‍ശന വിപണന മേളയില്സര്ക്കാര്സ്റ്റാളുകളിലൂടെ പൊതുജനങ്ങള്‍ക്ക് സര്ക്കങക്ത സേവനം നേരിട്ടെത്തിക്കാനായി. സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിവ് പകരാനും സ്റ്റാളുകള്‍ക്കായി. നവ കേരള നിര്‍മ്മാണത്തിന്റെ പുരോഗതികള്‍ വരച്ച് കാട്ടിയജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാള്‍ മുതല്‍ കുടുംബശ്രീയുടെ ഉമ്മാന്റെ വടക്കിനി വരെ 85 സ്റ്റാളുകളാണ്മേളയില്ഒരുക്കിയത്.
ലോക്സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിപാറ്റ് അഥവാ വോട്ടര്വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ സംവിധാനത്തെ പരിചയപ്പെടുത്തുന്ന റവന്യു വിഭാഗത്തിന്റെ സ്റ്റാള്‍ മികച്ച പ്രതികരണം ഏറ്റുവാങ്ങി. അളവു തൂക്കത്തിലെ ക്രമക്കേട് തടയാനും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും വഴിയൊരുക്കുന്ന 'സുതാര്യം' മൊബൈല്‍ ആപ്ലിക്കേഷനെ പരിചയ പ്പെടുത്തുന്നതായിരുന്നുലീഗല് മെട്രോളജിവകുപ്പിന്റെസ്റ്റാള്. ജില്ലാ ആരോഗ്യ വകുപ്പ് ഒരുക്കിയ സ്റ്റാളില്‍ ഷുഗര്‍, പ്രഷര്‍ ഉള്‍പ്പടെ സൗജന്യ പരിശോധന സംവിധാനമാണ് ഒരുക്കിയിരുന്നത്. ബോഡിമാസ് ഇന്‍ഡക്സ് അറിയാനുള്ള സൗകര്യവും ഒആര്‍എസ് ലായനി ഉണ്ടാക്കുന്നതിനാവശ്യമായ പൊടിയും സ്റ്റാളില്‍ ലഭ്യമാക്കിയിരുന്നു.
എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പഠനത്തിന് ശേഷംതുടര്‍ പഠനത്തിന് അഭിരുചി കണ്ടെത്താന്‍ സഹായിക്കുന്നതായിരുന്നു ഹയര്‍ സെക്കന്ഡറിവകുപ്പിന് കീഴിലുള്ളകരിയര് ഗൈഡന്‍സ് ആന്റ്കൗണ്സിലിങ്ങ്സെല്ലിന്റെസ്റ്റാള്. സൗജന്യ അഭിരുചി നിര്‍ണ്ണയ പരീക്ഷയോടൊപ്പംകൗണ്സിലിങ്ങുംഒരുക്കിയിരുന്നു.
ചരിത്രംകൊണ്ട് സമ്പന്നമായ തിരൂരില്‍ നടക്കുന്ന ആയിരം ദിനാഘോഷത്തില്‍ മലപ്പുറംഎം.എസ്.പി സജ്ജമാക്കിയസ്റ്റാളില് പഴയകാലഏറ്റുമുട്ടലിലെയും യുദ്ധങ്ങളിലെയും ആയുധങ്ങള്‍, സാമഗ്രികള്‍, വടക്കുനോക്കിയന്ത്രം, പഴയകാലടെ ലിഗ്രാഫ്, ഏറ്റുമുട്ടലുകളില്വെള്ളംശേഖരിക്കാനുംകൊണ്ടുപോകാനും ഉപയോഗിച്ചിരുന്ന വാട്ടര്‍ബോട്ടിലുകള്‍, പഴയകാലഎം.എസ്.പി കത്തി, പെരിസ്കോപ്പ്, നാഗ ഏറ്റുമുട്ടലില്‍ ലഭിച്ച നാഗമെഡല്, തോലില്‍ നിര്‍മിച്ച മെഡിസിന് ബോള്‍, വെടിയുണ്ടകളുംതിരയുംഏറ്റുമുട്ടല്സ്ഥലത്തേക്ക് കൊണ്ടു പോകുന്ന പെട്ടികള്‍, വിവിധ തരംലാത്തികള്, സുരക്ഷാകവചങ്ങള്കൂടാതെ പൊലീസ് ഉപയോഗിക്കുന്ന ആയുധങ്ങളും കേരളം നേരിട്ട മഹാ പ്രളയത്തില്‍ പൊലീസ്സേനയുടെ പ്രവര്‍ത്തനങ്ങളുടെ പ്രദര്ശനവുമാണ്സ്റ്റാളില്ഒരുക്കിയിരുന്നത്.
മനുഷ്യജീവിതത്തിന്റെതാളംതെറ്റിച്ച പ്രളയആഘാത അനുഭവങ്ങളെ കാന്‍വാസിലേക്ക് പകര്ത്തിസ്റ്റാറ്റിസ്റ്റിക്കല്അസിസ്റ്റന്റ്വിജയലക്ഷ്മിയുടെസ്റ്റാള്ഏറെ ശ്രദ്ധേയമായി. പ്രളയസര്വ്വെസമയത്ത് ടൗണ്‍പ്ലാനര്‍ പി.ഐആയിഷയുടെ നിര്ദേശപ്രകാരംവിജയലക്ഷ്മിഒഴിവുസമയങ്ങളിലായിവരച്ചുതീര്ത്ത ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ സ്ത്രീകളെ രക്ഷപ്പെടു ത്തുന്നതിനിടെ സ്വയംമുതുക്ചവിട്ടു പടിയാക്കിയ താനൂര്‍ സ്വദേശി ജെയ്സലിന്റെ മഹത്തായ മാനുഷികമാതൃകയും വെള്ളക്കെട്ടില്‍പ്പെട്ടു പോയവരെ മുതുകില്കയറ്റികൊണ്ടു വന്ന്രക്ഷപ്പെടുത്തിയ എസ്.ഐ സുമേഷ് സുധാകറിന്റെ ഇടപെടലും വിജയലക്ഷ്മിയുടെ ചിത്രശേഖരത്തിലുണ്ട്.
രുചിയേറും വിഭവങ്ങളുമായി കുടുംബശ്രീയുടെ ഉമ്മാന്റെ വടക്കനിയുടെ ഫുഡ്കോര്‍ട്ടായിരുന്നു മേളയിലെ മറ്റൊരു പ്രധാന ശ്രദ്ധാ കേന്ദ്രം. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക കൊണ്ടുള്ള ചക്കപ്പായസം, ചക്ക വറുത്തതുത്, ചക്ക ഉണ്ണിയപ്പം, ചക്ക പപ്പടംഎന്നിങ്ങനെ നീണ്ട ചക്ക വിഭവങ്ങളുടെ നിരയാണ് മേളയില്‍ അണി നിരന്നത്.
ഭിന്ന ശേഷിക്കാരായവര്ക്കും മാനസിക വളര്‍ച്ചയില്ലാത്തവര്‍ക്കും വയോജന ങ്ങള്‍ക്കും അവരുടെഉല്പന്നങ്ങള് വിറ്റഴിക്കാന്‍ വേദിയൊരുക്കുക യായിരുന്നു കുടുംബശ്രീയും സാമൂഹ്യ നീതി വകുപ്പും. തവനൂര്‍ പ്രതീക്ഷാഭവനിലെ മാനസിക വളര്‍ച്ചയില്ലാത്ത കുട്ടികള്‍ നിര്‍മ്മിച്ച ഉല്പന്നങ്ങളും ജന ശ്രദ്ധയാകര്‍ഷിച്ചു.
കാടിന്റെമക്കളുടെജീവിതാകാശങ്ങളിലേക്ക്ജാലകംതുറന്നിട്ടാണ്ജില്ലാകുടുംബശ്രീ മിഷന് നങ്കമോട എന്ന പേരില്സ്റ്റാള്ഒരുക്കിയിരുന്നത്. നിലമ്പൂര്‍ മേഖലയില്‍ അധിവസിക്കുന്ന കാട്ടുനായ്ക്കരുടെയും ചോലനായ്ക്കരുടെയും നാടന്‍ ഉപകരണങ്ങളും തേന്‍ ഉള്‍പ്പെടെയുള്ള വനവിഭവങ്ങളുമായാണ് സ്റ്റാള്ഒരുക്കിയിരുന്നത്.
കൂടാതെഹരിത പാഠങ്ങളുമായിഹരിതകേരളമിഷനും, വിവിധ സൗജന്യ സേവനങ്ങളൊരുക്കിയഅക്ഷയസ്റ്റാളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ജനങ്ങളെബോധവത്ക്കരിക്കാനും അപകടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനുമായി ഫയര്‍ഫോഴ്സ്, മയക്കുമരുന്നുകളുടെ ദൂഷ്യ ഫലങ്ങള്വിശദീകരിക്കുന്ന വിമുക്തിയുംമേളയിലു ണ്ടായിരുന്നു. ഐ.ടി മിഷന്റെ ഡിജിറ്റല്‍ കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായിമേളയില്സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സേവനവും ലഭ്യമാക്കിയിരുന്നു.
- Log in to post comments