Skip to main content

ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ

 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബി' ഗ്രേഡ് ഇന്റർവ്യൂവിന് കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്, മലപ്പുറം ജില്ലകളിൽ നിന്നും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിച്ചവരിൽ (ഒരു ബാച്ചിന്) മാർച്ച് ആറ്, ഏഴ്, എട്ട് തിയതികളിൽ കോഴിക്കോട് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും.  അറിയിപ്പ് ലഭിക്കാത്തവർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം.  ഫോൺ: 0471-2339233.

പി.എൻ.എക്സ്. 786/19

date