കുടിവെളളക്ഷാമം പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്ത്
ജില്ലയില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി മേഖലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ജില്ലാപഞ്ചായത്ത് യോഗം തീരുമാനിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍, അവിടെയുള്ള സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓരോ ജില്ലാപഞ്ചായത്തംഗത്തെയും യോഗം ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്തിലെ തനത് ഫണ്ടുപയോഗിച്ച് മേഖലയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കാനും യോഗത്തില്‍ തീരുമാനമായി.
ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും എയ്‌ഡ്‌സ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. എയ്‌ഡ്‌സ് രോഗികള്‍ക്ക് വേണ്ട ചികിത്സാസൗകര്യങ്ങള്‍, ജനങ്ങള്‍ക്കുള്ള ബോധവത്‌്‌ക്കരണം എന്നിവയും നടത്താന്‍ ഡി.എം.ഒ യ്‌ക്ക് നിര്‍ദേശം നല്‍കി. ജില്ലാപഞ്ചായത്ത് സെക്രട്ടറി, ഡി.എം.ഒ, എയ്‌ഡ്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയവര്‍ ചേര്‍ന്നുള്ള കരാര്‍ പ്രകാരമാണ് എയ്‌ഡ്‌സ് രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ജില്ലാപഞ്ചായത്ത് അങ്കണത്തിലെ കാന്റീന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കാനും കാന്റീന്‍ അംഗങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കാനുമുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസ് യോഗത്തെ അറിയിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.കെ. ഉദയപ്രകാശ്, സ്ഥിരം സമിതി അംഗങ്ങളായ ജെന്നിജോസഫ്, എം.പത്മിനി ടീച്ചര്‍, മഞ്‌ജുള അരുണന്‍, സെക്രട്ടറി ടി.എ.മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments