Skip to main content

മണ്ണെണ്ണ ലഭിക്കും

ജില്ലയില്‍ വെളളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട്‌ പ്രത്യേകമായി അനുവദിച്ചിട്ടുളള നോണ്‍-പിഡിഎസ്‌ മണ്ണെണ്ണ 36 രൂപ നിരക്കില്‍ പരാമവധി 5 ലിറ്റര്‍ വരെ ലഭ്യമാകുമെന്ന്‌ അറിയിപ്പ്‌ നല്‍കിയിരുന്നു. എല്ലാ കാര്‍ഡുമടകള്‍ക്കും 5 ലിറ്റര്‍ വീതം കണക്കാക്കി റേഷന്‍ കടകളില്‍ മണ്ണെണ്ണ നല്‍കിയിട്ടില്ല. മാസാവസാനം റേഷന്‍കടകളില്‍ നീക്കിയിരപ്പ്‌ ഉളള പക്ഷം കാര്‍ഡിന്‌ പരമാവധി 5 ലിറ്റര്‍ വരെ നല്‍കാം എന്നാണ്‌ ഉദ്ദേശിച്ചിട്ടുളളത്‌. പത്രങ്ങളില്‍ 5 ലിറ്റര്‍ വീതം ലഭ്യമാണ്‌ എന്ന വാര്‍ത്ത വന്നത്‌ റേഷന്‍കടകളില്‍ സംഘാര്‍ഷവസ്ഥയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌. കാര്‍ഡുമടകള്‍ക്ക്‌ അര ലിറ്റര്‍ മുതല്‍ പരമാവധി 5 ലിറ്റര്‍ വരെ മാസാവസാനത്തെ നീക്കിയിരിപ്പ്‌ അനുസരിച്ച്‌ മണ്ണെണ്ണ ലഭ്യമാക്കുമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date