ആറാട്ടുപുഴ ബണ്ട് റോഡ് തുറന്നു : റോഡില്‍ മെക്കാഡം ടാറിങ് നടത്തുമെന്ന് മന്ത്രി
പ്രളയം മൂലം തകര്‍ന്ന ആറാട്ടുപുഴ ബണ്ട് റോഡ് നിര്‍മ്മാണം പൂര്‍ത്തികരിച്ച് തുറന്ന് കൊടുത്തു. 35 ലക്ഷം രുപ ചെലവഴിച്ച് വളരെ ത്വരിതഗതിയിലാണ് പുതിയ ബണ്ട് നിര്‍മ്മിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ്‌മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പുതിയ ബണ്ട് റോഡിന്റെ ഉദ്‌ഘാടനം ചെയ്‌തു. ബണ്ടിനോട് ചേര്‍ന്ന ഇടറോഡിന്റെ നിര്‍മാണത്തിനായി 10 ലക്ഷം രൂപ അനുവദിക്കുമെന്നും ബണ്ട് റോഡില്‍ മെക്കാഡം ടാറിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് സോഫി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ തിലകന്‍ മാലിപറമ്പില്‍, എന്‍. ടി ശങ്കരന്‍, സുജിത സുനില്‍, രമ പ്രകാശന്‍, രാമചന്ദ്രന്‍ മാസ്‌റ്റര്‍, ഉഷാ വാസു, വിജയ സുരേന്ദ്രന്‍, ലത ഗോപിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ ഓഗസ്‌റ്റ് 15 നാണ് ആറാട്ടുപുഴ കരകവിഞ്ഞതിനെ തുടര്‍ന്നാണ് ബണ്ട് തകര്‍ന്നത്. ഇതു മൂലം കിലോമീറ്ററുകള്‍ വരുന്ന ഭാഗങ്ങളില്‍ വന്‍ നാശനഷടമാണ് ഉണ്ടായത്. മന്ത്രിമാരായ പ്രൊഫ. സി രവിന്ദ്രനാഥ്, എ.സി മൊയതീന്‍, അഡ്വ. വി. എസ്. സുനില്‍കുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ച് സഥിതിഗതികള്‍ വിലയിരുത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലിക ബണ്ട് നിര്‍മ്മാണത്തിനു നിര്‍ദേശം നല്‍കുകയും ചെയ്‌തു. കുട്ടനാട്ടില്‍ നിന്നും കോഴിക്കോട് നിന്നും എത്തിയ തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരായ നാട്ടുകാരും ചേര്‍ന്നാണ് താല്‍ക്കാലിക ബണ്ട് നിര്‍മ്മിച്ചത്.
- Log in to post comments