Skip to main content

സങ്കേതിക വിദ്യാഭ്യാസം: മന്ത്രി 5ന് അദാലത്ത് നടത്തും

 

സാങ്കേതിക വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി.ജലീൽ ഫയൽ അദാലത്ത് നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ കാര്യലയത്തിൽ 5ന് രാവിലെ 10 മുതലാണ് അദാലത്ത്. ലഭിച്ച പരാതികൾ തരം തിരിച്ച് അദാലത്തിലൂടെ പരിഹരിക്കും. പരാതിക്കാർ 5ന് തിരുവനന്തപുരം പദ്മവിലാസം റോഡിലുളള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ കാര്യാലയത്തിലെത്തണം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ കീഴിലുളള രണ്ട് റീജിയണൽ ഡയറക്ടറേറ്റുകളിലും ഫയൽ അദാലത്ത് പൂർത്തിയായിരുന്നു. 

പി.എൻ.എക്സ്. 790/19

date