Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

വിചാരണ മാറ്റി

കണ്ണൂര്‍ കലക്ടറേറ്റില്‍ മാര്‍ച്ച് ഒന്ന്, ആറ് തീയതികളില്‍ വിചാരണക്ക് വെച്ച ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയ കേസുകള്‍ യഥാക്രമം മാര്‍ച്ച് 29, ഏപ്രില്‍ മൂന്ന് തീയതികളിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍(ഡിഎം & എല്‍ടി) അറിയിച്ചു.

  

പി എസ് സി പരിശീലനം

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 'ദിശ ഒരു വഴികാട്ടി' എന്ന പദ്ധതിയിലൂടെ പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പി എസ് സി പരിശീലനം നല്‍കുന്നു.  വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ്/എസ് എസ് എല്‍ സി/ഉയര്‍ന്ന ബിരുദം.  ആറ് മാസമാണ് കോഴ്‌സ് കാലാവധി.  ഉയര്‍ന്ന പ്രായപരിധി 40 വയസ്.  അപേക്ഷ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.   രേഖകള്‍ സഹിതം കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ പൂരിപ്പിച്ച അപേക്ഷകള്‍ എത്തിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഏഴ്.  ഫോണ്‍: 9747324153.

 

സൗജന്യ തയ്യല്‍ പരിശീലനം

ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ഭാരത സര്‍ക്കാര്‍ വസ്ത്ര മന്ത്രാലയത്തിന്റെ സഹായത്തോടെ അപ്പാരല്‍ ട്രെയിനിംഗ് & ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണിയിലെ സെന്ററില്‍ സ്വീയിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ പരിശീലനം നല്‍കുന്നു.  മൂന്ന് മാസത്തെ കോഴ്‌സിന് സൗജന്യ താമസ ഭക്ഷണ സൗകര്യം ലഭിക്കും.    താല്‍പര്യമുള്ള ഒബിസി, ഇബിസി,ഡിഎന്‍ടി വിഭാഗത്തില്‍പ്പെട്ട 18 വയസ് പൂര്‍ത്തിയായ മാര്‍ച്ച് ഏഴിന് മുമ്പ് നേരിട്ടോ ഫോണിലൂടെയോ സെന്ററുമായി ബന്ധപ്പെടണം.  വരുമാന പരിധി - പിന്നോക്ക വിഭാഗം മൂന്ന് ലക്ഷത്തില്‍ താഴെ, മറ്റ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒരു ലക്ഷത്തില്‍ താഴെ.  ഫോണ്‍: 0460 2226110, 9744917200.

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴില്‍ കണ്ണൂര്‍ മരയ്ക്കാര്‍കണ്ടിയിലുള്ള പവര്‍ലൂം സര്‍വീസ് സെന്ററില്‍ ആരംഭിക്കുന്ന ഡ്രെസ് ഡിസൈനിംഗ്/തയ്യല്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  രണ്ട് മാസത്തെ പരിശീലനത്തിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് മുമ്പ് ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി ബുക്ക് എന്നിവയുടെ കോപ്പിയും  ഫീസ് 1500 രൂപയും സഹിതം പവര്‍ലൂം സര്‍വ്വീസ് സെന്ററില്‍ നേരിട്ട് ഹാജരാകണം.  ഫോണ്‍: 0497 2734950.

 

വിദ്യാര്‍ഥി സുരക്ഷാ സെമിനാറും 

ഡോക്യുമെന്ററി പ്രദര്‍ശനവും നാളെ

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചിന്‍മയ മിഷന്‍ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാര്‍ഥി സുരക്ഷാ സെമിനാറും അതിജീവനം ഡോക്യുമെന്ററി പ്രദര്‍ശനവും നാളെ(മാര്‍ച്ച് 1) രാവിലെ 10.30ന് കോളേജ് കാംപസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇ കെ മഹീന്ദ്രന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം, സിനിമാ താരം സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. കേരള പോലിസിനു വേണ്ടി അന്‍ഷാദ് കരുവഞ്ചാല്‍ സംവിധാനം ചെയ്തതുള്‍പ്പെടെ വിവിധ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും നടക്കും.

 

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുറ്റൂര്‍, മൈലഞ്ചേരി, അരിയിച്ചാല്‍, മേനോന്‍കുന്ന്, ഇരൂള്‍, വെള്ളരിയാനം, മണ്ടപ്രം ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 01) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളോറ മുതല്‍ കടുക്കാരം വരെ റോഡ് വീതികൂട്ടലുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാല്‍ വൈദ്യുതി പൂര്‍ണ്ണമായോ ഭാഗികമായോ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തന്നട, മായാബസാര്‍, ഇല്ലത്ത് വളപ്പില്‍, ഹാജിമുക്ക് ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 01) രാവിലെ എട്ട് മണി മുതല്‍ ഒരു മണി വരെയും മനയത്ത്മൂല, സാധുപാര്‍ക്ക്, കോയ്യോട് എസ്റ്റേറ്റ്, നാരായണത്ത്ചിറ, മണിയലംചിറ ഭാഗങ്ങളില്‍ ഒരു മണി മുതല്‍ വൈകിട്ട് 3.30 വരെയും വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളവുപാലം, പെരുമണ്ണ്, പെടയങ്ങോട്, മീന്‍കുളം, മയില്‍കുന്ന്, കുയിലൂര്‍ വണ്‍, കുയിലൂര്‍ ടു, ജെമിനി ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 01) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

 

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ രാവിലെ 10 മണി മുതല്‍ അഞ്ച് വരെ ക്യാമ്പ് നടത്തുന്നു.     വോട്ടര്‍മാര്‍ക്ക് സമ്മതിദായക പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും പട്ടികയിലുള്ള വിവരങ്ങളില്‍ മാറ്റും വരുത്തുന്നതിനുമുള്ള സൗകര്യം എല്ലാ പോളിംഗ് ലൊക്കേഷനുകളിലും ഏര്‍പ്പെടുത്തുമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

 

ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഴീക്കോട് ഗവ.വൃദ്ധസദനത്തില്‍  ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ്  പ്രൊമോഷന്‍ ട്രസ്റ്റ് മുഖാന്തിരം നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് ഫിസിയോ തെറാപ്പിസ്റ്റിന്റെ ഒഴിവുണ്ട്.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് വൃദ്ധസദനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.  മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.  ഫോണ്‍: 0497 2771300, 9645106654, 9447237812.

 

ലെവല്‍ക്രോസ് അടച്ചിടും

കണ്ണൂര്‍- തലശ്ശേരി നാഷണല്‍ ഹൈവേയില്‍ എടക്കാടിനും കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 239-ാം നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് ഒന്നിന് രാവിലെ എട്ട് മണി മുതല്‍ നാലിന് വൈകിട്ട് ആറ് മണി അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

 

നഷ്ടപ്പെട്ടു

കണ്ണൂര്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ ഉപയോഗത്തിലുള്ളതും കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉടമസ്ഥതയിലുമുള്ളതുമായ കെ എല്‍ 14-7005 നമ്പര്‍ മഹീന്ദ്ര ജീപ്പിന്റെ ആര്‍ സി ബുക്ക് നഷ്ടപ്പെട്ടു.  കണ്ടുകിട്ടുന്നവര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, താണ, കണ്ണോത്തുംചാല്‍, കണ്ണൂര്‍-12 എന്ന വിലാസത്തില്‍ അയച്ചുതരികയോ 04994 256910, 9447979152 നമ്പറില്‍ അറിയിക്കകയോ ചെയ്യണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

 

പട്ടിക പ്രസിദ്ധീകരിച്ചു

ഫിഷറീസ് വകുപ്പ് കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്ന തീരപ്രദേശത്ത് നിന്നും 50 മീറ്ററിനുളളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിച്ചവരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും, മത്സ്യഭവന്‍ ഓഫീസുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആക്ഷേപം ഉളളവര്‍ മാര്‍ച്ച് 10 നകം കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. അര്‍ഹതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള അപേക്ഷകര്‍ ആവശ്യമായിട്ടുളള അനുബന്ധരേഖകള്‍ സഹിതം 10 ദിവസത്തിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കയര്‍ തൊഴിലാളി ക്ഷേമനിധി  ബോര്‍ഡിന്റെ കോഴിക്കോട് റീജിയണല്‍  ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റി വരുന്ന മുഴുവന്‍ ഗുണഭോക്താക്കളും മാര്‍ച്ച് 20 നകം  ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്ക്, ക്ഷേമനിധി പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ റീജിയണല്‍ ഓഫീസില്‍ ഹാജരാക്കണം. കിടപ്പ് രോഗികളും, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവരും തപാലിലോ ദൂതന്‍ വശമോ നല്‍കിയാല്‍ മതി. 

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് തുടര്‍ പെന്‍ഷന്‍ ലഭിക്കുന്നതിനായി മാര്‍ച്ച് 10 ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2705197.

 

ലേലം ചെയ്യും

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത തലശ്ശേരി താലൂക്ക് പന്ന്യന്നൂര്‍ അംശം ദേശത്ത് റി.സ.128/ല്‍ പ്പെട്ട 0.0567 ഹെക്ടര്‍ സ്ഥലത്തില്‍ നിന്നും 1/8 വസ്തുവും അതിലുള്‍പ്പെട്ട സകല ഉഭയചമയങ്ങളും മാര്‍ച്ച് രണ്ടിന് രാവിലെ 11 മണിക്ക് പന്ന്യന്നൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0490 2322090.

 

ഈ കുട്ടികള്‍ക്കും നല്‍കാം മറക്കാനാവത്ത ഒരവധിക്കാലം

കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ശിശുസംരക്ഷണ സ്ഥാപനത്തില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ താമസിച്ച് വളര്‍ത്താന്‍ താല്‍പര്യമുള്ളവരില്‍ നിന്നും വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം അപേക്ഷ സ്വീകരിക്കുന്നു.  ബാലനീതി നിയമപ്രകാരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്നവരും അവധിക്കാലത്ത് കുടുംബാംഗങ്ങളോടൊപ്പം പോകാന്‍ സാധിക്കാത്തവരുമായ കുട്ടികള്‍ക്ക് അവരെ സ്വീകരിക്കാന്‍ സന്നദ്ധതയും പ്രാപ്തിയുമുള്ള കുടുംബങ്ങളില്‍ അവധിക്കാലം ചെലവഴിക്കാന്‍ അവസരം ഒരുക്കുക എന്നതാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ലക്ഷ്യം.  വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.  കുട്ടികളില്ലാത്ത ദമ്പതികള്‍, കുട്ടികളുള്ള മാതാപിതാക്കള്‍ തുടങ്ങിവര്‍ക്ക് അപേക്ഷിക്കാം.  ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്.  മാനദണ്ഡ പ്രകാരം അനുയോജ്യമെന്ന് ബോധ്യപ്പെടുന്ന കുടുംബങ്ങള്‍ക്ക് കൗണ്‍സലിംഗും കുട്ടികളുമായി കൂടിക്കാഴ്ചക്കുള്ള അവസരവും ഒരുക്കും.  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവു പ്രകാരമായിരിക്കും  വെക്കേഷന്‍ ഫോസ്റ്റര്‍ പദ്ധതി വഴി കുട്ടികളെ താല്‍ക്കാലികമായി നല്‍കുന്നത്.  താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 11 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  ഫോണ്‍: 0490 2326199.

 

റേഷന്‍ കാര്‍ഡ് കൈപ്പറ്റണം

റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കാര്‍ഡുകളില്‍ ഇനിയും കൈപ്പറ്റാത്ത റേഷന്‍കാര്‍ഡുകളുടെ വിവരം സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  കാര്‍ഡുകള്‍ മാര്‍ച്ച് ആറിനുള്ളില്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.  അല്ലാത്തപക്ഷം ഇനിയൊരറിയിപ്പ് കൂടാതെ അത്തരത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്യുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date