Skip to main content

എയര്‍ ഹോണുകള്‍ക്കെതിരെ മിന്നല്‍ പരിശോധന 24 ബസ്സുകള്‍ക്കെതിരെ കേസ്

 

തീവ്ര ശബ്ദ മലിനീകരണം ഉണ്ടാക്കുന്നതരത്തില്‍ സ്വകാര്യ ബസ്സുകളില്‍ അനധികൃതമായി ഘടിപ്പിച്ചിരിക്കുന്ന എയര്‍ ഹോണുകള്‍ക്കെതിരെ പോലീസ്-മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ നഗരത്തിലെ ബസ്സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധന നടത്തി. മൊഫ്യൂസില്‍ , പാളയം എന്നീ ബസ്സ്റ്റാന്റുകളിലായി നടത്തിയ പരിശോധനയില്‍ 121 സ്വകാര്യ ബസ്സുകള്‍ പരിശോധിക്കുകയും, 39 വാഹനങ്ങളില്‍ നിന്ന് എയര്‍ ഹോണ്‍ അഴിച്ച് മാറ്റിക്കുകയും, 24 ബസ്സുകള്‍ക്കെതിരെ കേസ് എടുക്കുകയും 
ചെയ്തു. എയര്‍ ഹോണ്‍ നീക്കം ചെയ്ത് വാഹനം വീണ്ടും ഹാജരാക്കുവാന്‍ നിര്‍ദ്ദേശിച്ച് നോട്ടീസ് നല്‍കി.  പരിശോധനയ്ക്ക് ട്രാഫിക്ക് അസ്സിസ്റ്റ്ന്റ് കമ്മീഷണര്‍ രാജു, മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ആര്‍.ടി.ഒപി.എം.ഷബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധനയില്‍ വടകര എന്‍ഫോഴ്സ്മെന്റ് എം.വി.ഐ മാരായ രാജേഷ്, അജില്‍കുമാര്‍ എന്നിവരും, സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിയമനം ലഭിച്ച എം.വി.ഐ-മാരായ സനല്‍ മണപ്പള്ളീ, അജിത്കുമാര്‍, ജയന്‍ കെ.വി., രണ്‍ദീപ് പി. എന്നിവരെ കൂടാതെ പുതിയതായി നിയമനം ലഭിച്ച 11 എ.എം.വി.ഐ. മാരും പങ്കെടുത്തു. ഇത്തരം മിന്നല്‍ നടപടികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇനിയും നടത്തുമെന്ന്് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ അറിയിച്ചു. 

 

date