Skip to main content

പുതിയ റേഷന്‍ കാര്‍ഡ് വിതരണം 

പുതുതായി റേഷന്‍ കാര്‍ഡിന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ അപേക്ഷകള്‍ വാങ്ങിയ  മരുതോങ്കര, നരിപ്പറ്റ, വില്ല്യാപ്പള്ളി, കായക്കൊടി, കാവിലുംപാറ, അഴിയൂര്‍, ഒഞ്ചിയം, ചോറോട്, എടച്ചേരി, ഏറാമല, കുറ്റ്യാടി, വാണിമേല്‍ എന്നീ പഞ്ചായത്തുകളിലെ  റേഷന്‍ കാര്‍ഡ് വിതരണം വടകര താലൂക്ക് സപ്ലൈ ഓഫീസില്‍  നടത്തും.  അപേക്ഷകര്‍ ടോക്കണ്‍, നിലവില്‍ പേരുള്‍പ്പെട്ട റേഷന്‍ കാര്‍ഡ്, അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഓഫീസില്‍ ഹാജരായി അതാതു ദിവസങ്ങളില്‍ പുതിയ റേഷന്‍ കാര്‍ഡ് കൈപ്പറ്റണമെന്ന്  താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. തീയതി, പഞ്ചായത്ത് എന്നീ ക്രമത്തില്‍ - മാര്‍ച്ച് രണ്ടിന് മരുതോങ്കര, നരിപ്പറ്റ, അഞ്ചിന് വില്ല്യാപ്പള്ളി, ഏഴിന് കായക്കൊടി, കാവിലുംപാറ, 11 ന് അഴിയൂര്‍, 12 ന് ഒഞ്ചിയം, ചോറോട്, 14 ന് എടച്ചേരി, ഏറാമല, 15 ന് കുറ്റ്യാടി, വാണിമേല്‍.

 

date