തൊഴില്‍ മേഖലയിലെ പരിഷ്‌കാരങ്ങള്‍; സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന് സെമിനാര്‍
ജീവന്റെ സുരക്ഷയും തൊഴില്‍ സംരക്ഷണവുമാണ് മത്സ്യ ബന്ധനമേഖലയില്‍ ഏറ്റവും പ്രധാനമെന്ന് മത്സ്യഫെഡ് ചെയര്‍മാന്‍ ചിത്തരഞ്ജന്‍ അഭിപ്രായപ്പെട്ടു. കിലെയുടെ നാല്‍പതാം വാര്‍ഷിക സമാപന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ തൊഴില്‍ മേഖലയിലെ പരിഷ്‌കാരങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ജീവന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യം. അത് ഉറപ്പാക്കാനായി ശാസ്ത്ര സാങ്കേതിക മേഖലയെ ഉപയോഗപ്പെടുത്തി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട.് അതേ പോലെ തൊഴില്‍ സംരക്ഷണത്തിനായി മറൈന്‍ ആംബുലന്‍സ് മത്സ്യ മേഖലയില്‍ എത്തിക്കഴിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ മേഖലകളിലെ തൊഴില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് കൊണ്ടായിരിക്കണം പരിഷ്‌ക്കാരം നടത്തേണ്ടതെന്ന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ പറഞ്ഞു. പരമ്പരാഗത വ്യവസായങ്ങള്‍ പലതും തകര്‍ന്നു കൊണ്ടിരിക്കുകയാണ്. മിനിമം വേതനം 600 രൂപയായി പ്രഖ്യാപിച്ചെങ്കിലും ഇത് പല മേഖലകളിലും ലഭിക്കുന്നില്ല. വേതനത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ തൊഴിലാളികളുടെ മനോഭാവത്തില്‍ മാറ്റം വരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അതിഥി തൊഴിലാളി വിഷയത്തില്‍ രണ്ടാം സെഷനില്‍ നടന്ന സെമിനാറില്‍ കുടിയേറ്റം കേരളത്തില്‍ മാത്രമുള്ള വിഷയമല്ലന്നും അത് വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ടെന്നും കൊല്ലം സബ് കളക്ടര്‍ എ അലക് സാണ്ടര്‍പറഞ്ഞു. യു.പിയില്‍ നിന്ന് ഒറീസയിലേക്കും ഒറീസയില്‍ നിന്ന് ഡല്‍ഹിയിലേക്കും തുടങ്ങി ഇതൊരു സര്‍ക്കിളായി തുടരുന്ന പ്രക്രിയയാണ്. കേരളത്തില്‍ 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളുണ്ട.് ഇവര്‍ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. കൂലിയില്ലായ്മ, ഭാഷാ പ്രശ്നം, വൃത്തിഹീന സാഹചര്യത്തിലെ താമസം, ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങി പല പ്രയാസങ്ങളും അവര്‍ നേരിടുന്നുണ്ട.് സര്‍ക്കാര്‍ വിവിധങ്ങളായ പദ്ധതികളെന്ന് ഇവര്‍ക്കായി നടപ്പാക്കുന്നത് അന്യസംസ്ഥാ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെയൊക്കെ ബാധ്യത കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments