ആരോഗ്യ ജാഗ്രത ജില്ലാതല ഉദ്ഘാടനം നടത്തി
ഈ വര്‍ഷത്തെ ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മൊഗ്രാല്‍പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എ.ജി.സി. ബഷീര്‍ നിര്‍വഹിച്ചു.മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് എ.എ. ജലീല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. പി. ദിനേശ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. പകര്‍ച്ച വ്യാധികളും അതുമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഫലപ്രദമായി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പൊതുജനാരോഗ്യ ബോധവത്കരണ പരിപാടിയാണ് ആരോഗ്യജാഗ്രത.മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തു വൈസ്പ്രസിഡന്റ് അഡ്വ. സമീറ ഫൈസല്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബെള്ളൂര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ, ഹരിത കേരളം ജില്ലാ കോഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍, ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അരുണ്‍ലാല്‍ എസ്. വി., മെഡിക്കല്‍ ഓഫീസര്‍ ഡോ. നസ്മിന്‍ ജെ. നസീര്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.ടി. മനോജ് സ്വാഗതവും ഹെല്‍ത്ത്് ഇന്‍സ്പെക്ടര്‍ ബി. അഷ്റഫ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് ആരോഗ്യ ബോധവത്കരണം പ്രമേയമായ ലഘു നാടകം അരങ്ങേറി. ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ആരോഗ്യ ബോധവത്കരണ പ്രദര്‍ശനവും ശ്രദ്ധേയമായി. ആരോഗ്യജാഗ്രതയുടെ ഭാഗമായി ഇന്നു വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കലാജാഥ നടക്കും.
- Log in to post comments