ആസ്വാദക ഹൃദയം കവര്‍ന്ന് അതിജീവനം ഡോക്യുഫെസ്റ്റ് ശ്രദ്ധേയമായി
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂരില്‍ സംഘടിപ്പിച്ച അതിജീവനം ഡോക്യുഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച പ്രദര്‍ശന പരിപാടിയില്‍ കലാ-സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സംവാദങ്ങള്‍ക്കും മുഖാമുഖം പരിപാടികള്‍ക്കും മികച്ച ജനപിന്തുണയാണ് ലഭിച്ചത്.
എം.വേണുകുമാര്‍ സംവിധാനം ചെയ്ത 'പ്രളയ ശേഷം ഹൃദയപക്ഷം',വി.ആര്‍ വേണുഗോപാല്‍ സംവിധാനം ചെയ്ത 'ദേവനായകന്‍ പ്രേം നസീര്‍', ആര്‍.ജയരാജ് സംവിധാനം ചെയ്ത 'കടമ്മന്‍ പ്രകൃതിയുടെ പടയണിക്കാരന്‍' എന്നീ ഡോക്യുമെന്ററികള്‍ക്ക് പുറമെ മൂന്ന് ദിവസങ്ങളിലായി 15ലധികം ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചിരുന്നു. രാജ്മോഹന്‍ നീലേശ്വരം,സി പി ശുഭ, എന്നിവരുടെ മുഖാമുഖം പരിപാടിയും കെ ഗിരീഷ് കുമാര്‍, വി കെ അനില്‍ കുമാര്‍, ശിവകുമാര്‍ കാങ്കോല്‍, എ ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്ത സംവാദങ്ങളും ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. തൃക്കരിപ്പൂരിലെ ജനങ്ങളെ സംബന്ധിച്ചടത്തോളം ഡോക്യൂമെന്ററി പ്രദര്‍ശനങ്ങള്‍ ഇതാദ്യമല്ലെങ്കിലും സമകാലീന വിഷയങ്ങളെ ഉള്‍പ്പെടുത്തിയ സംവാദങ്ങളും മുഖാമുഖം പരിപാടികളും ഏറെ പ്രയോജനപ്പെടുന്നതായിരുന്നു. പ്രമുഖ സിനി ഡോക്യുമെന്ററി സംവിധായകന്‍ ഫാറൂഖ് അബ്ദുള്‍ റഹ്മാനാണ് അതിജീവനം ഡോക്യഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്.
- Log in to post comments