താനൂര്‍ ജി.എല്‍.പി.എസില്‍ ഒരു കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം
താനൂര്‍ ശോഭ ജി.എല്‍.പി.എസിന് ഒരു കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രവൃത്തി ഉദ്ഘാടനം വി.അബ്ദുറഹിമാന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ചതാണ് ഈ സ്ഥാപനം. 132 വര്‍ഷത്തിലധികം പഴക്കമുണ്ട്. തീരദേശത്ത് നിന്നും കിഴക്കന്‍ മേഖലയില്‍ നിന്നുമായി ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ മതിയായ കെട്ടിടങ്ങള്‍ ഉണ്ടായിരുന്നില്ല. നിലവില്‍ ഉള്ളതെല്ലാം കാലഹരണപ്പെട്ടതുമായിരുന്നു.
എം.എല്‍.എ മുന്‍കയ്യെടുത്ത് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയായിരുന്നു. പ്രവൃത്തികള്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. നഗരസഭാധ്യക്ഷ സി.കെ സുബൈദ അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍പേഴ്സണ്‍ നസ്ല ബഷീര്‍, കൗണ്‍സിലര്‍മാരായ കാസ്മി ടിപ്പു, പി.ടി ഇല്ല്യാസ് എന്നിവരും രക്ഷാകര്‍തൃ സമിതി അംഗങ്ങളായ ഹനീഫ കെ.പി, പി.കെ യൂനസ്, കെ,.സൈനബ. ടി. അശോകന്‍, പ്രധാനധ്യാപകന്‍ ഒ.കെ അജയന്‍, ടി. സനിത എന്നിവര്‍ സംസാരിച്ചു.
- Log in to post comments