Skip to main content

അരങ്ങില്‍ആശ തീര്‍ത്ത്ആശപ്രവര്‍ത്തകര്‍ : നെടുവബ്ലോക്കിന് കിരീടം

അരങ്ങില്‍ ആടിയും പാടിയുംതങ്ങളുടെ ആശ തീര്‍ത്ത്കലാവിസ്മയംസൃഷിടിക്കുകയായിരുന്നു ജില്ലയിലെ ആശാപ്രവര്‍ത്തകര്‍. ജീവിത തിരക്കുകളില്‍കൈവിട്ടുപോയ കലാവാസനകളെതിരിച്ചു പിടിച്ചു കൊണ്ടാണ്  ആശാപ്രവര്‍ത്തകര്‍ മലപ്പുറത്ത് നടന്ന ആശാ ഫെസ്റ്റിവലില്‍വിസ്മയംതീര്‍ത്തത്.തിരുവാതിര, ഒപ്പന, സ്‌കിറ്റ് , പ്രഛന്നവേഷം, ലളിതഗാനം, നാടന്‍പാട്ട് എന്നിവയിലൂടെ ആടിയും പാടിയും തകര്‍ത്തഭിനയിച്ച് ആശാപ്രവര്‍ത്തകര്‍ ജില്ലയിലെ തങ്ങളുടെ ആദ്യപരിപാടി ഗംഭീരമാക്കി.മൂന്ന് വേദികളിലായി നടന്ന മേളയില്‍  11 പോയിന്റോടെ നെടുവ ഹെല്‍ത്ത്‌ബ്ലോക്ക്ഓവറോള്‍ ചാമ്പ്യന്‍മാരായി. ഒന്‍പത് പോയിന്റുമായി പൂക്കോട്ടൂര്‍ഹെല്‍ത്ത്‌ബ്ലോക്ക് രണ്ടാംസ്ഥാനവും നേടി.
15 ഹെല്‍ത്ത് ബ്ലോക്കില്‍ നിന്നായി 581 ആശ പ്രവര്‍ത്തകരാണ് മേളയില്‍ പങ്കെടുത്തത്. പ്രളയ ദിനങ്ങളില്‍ മതങ്ങള്‍ക്കതീതമായികേരള ജനതകാണിച്ച ഒരുമ, ആദിവാസി ഊരുകളില്‍ പ്രസവസമയത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, യുദ്ധം ഉയര്‍ത്തുന്ന ഭീകരാവസ്ഥ തുടങ്ങിയ വിഷയങ്ങള്‍സ്‌കിറ്റിലെ ആവിഷ്‌കാരങ്ങളായിരുന്നു.
ജില്ലയില്‍   ആദ്യമായി സംഘടിപ്പിച്ച ആശഫെസ്റ്റിന്റെ  ഔപചാരിക ഉദ്ഘാടനം  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ഡോ.കെസക്കീന നിര്‍വഹിച്ചു.ആരോഗ്യകേരളംജില്ലാ പ്രോഗ്രാം മേനേജര്‍ ഡോ.എഷിബുലാല്‍ അധ്യക്ഷനായി. വിജയികള്‍ക്കുളള സമ്മാനദാനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ നിര്‍വഹിച്ചു.
ആശ പ്രവര്‍ത്തകര്‍  നല്‍കുന്ന സേവനങ്ങളെകുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറംടൗണ്‍ഹാള്‍, ഡിടിപി സിഹാള്‍, ബാങ്ക്ഓഡിറ്റോറിയം എന്നിവിടങ്ങളില്‍മത്സരം സംഘടിപ്പിച്ചത് ഫെസ്റ്റിന്റെ മുന്നോടിയായി  ആശ പ്രവര്‍ത്തകര്‍  പഞ്ചായത്തുകളില്‍ പ്രചരണപരിപാടികളും പ്രത്യേകആരോഗ്യബോധവല്‍ക്കരണവുംനടത്തി വരുന്നു.സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ ആശമാരുളളത് മലപ്പുറംജില്ലയിലാണ്. 3300 ആശമാരാണ് ജില്ലയിലുളളത്.

 

date