കലകളുടെ മാമാങ്ക വേദിയായി നിറവ് 2019
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ഐ.ഡി.എ ഗ്രൗണ്ില് നടക്കുന്ന പ്രദര്‍ശനവിപണന മേളയുടെ വേദിയില്‍ വൈകുന്നേരങ്ങളില്‍ വിരിഞ്ഞത് കലയുടെ വസന്തം. കേരള സംസ്കാരത്തിന്റെ തനിമ വിളിച്ചോതി നാടന്‍ പാട്ടുകളുടെയും നാടന്‍ കലാ രൂപങ്ങളുടെയും ദൃശ്യവിഷ്കാരമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നത്. സ്ത്രീകളും കുട്ടികളും അടക്കം 23 കലാകാര•ാര്‍ ആണ് തിരുവനന്തപുരം ലക്ഷ്യ നാട്ടരങ്ങിന്റെ മന്ദാരക്കാവില് അരങ്ങേറിയത്.
ആരോഗ്യ ബോധവത്കരണം ലക്ഷ്യമിട്ട് അവതരിപ്പിച്ച പാവ നാടകം കാണികള്‍ക്ക് വേറിട്ട അനുഭവമായി. പരിസര ശുചീകരണത്തിന് പ്രധാന്യം നല്‍കാതെ വ്യക്തി ശുചിത്വത്തില്‍ മാത്രം ശ്രദ്ധിച്ചിരുന്നയാളിന്റെ കഥയാണ് പാവ നാടകത്തിലൂടെ ആവിഷ്കരിച്ചത്. കൊതുകിനെയും എലിയെയും മനുഷ്യ കഥാപാത്രങ്ങളെയൊക്കെ പാവകളാക്കി അഭിനയിപ്പിച്ച് സംഭാഷണം നല്‍കിയാണ് വേറിട്ട അനുഭവമാക്കി മാറ്റിയത്. മലപ്പുറം സ്വദേശികളായ ഇവര്‍ 16 പാവകള്‍ ആണ് നാടകത്തിന് ആയി ഉപയോഗിച്ചത്.
കുച്ചിപ്പുടിയും ഭരതനാട്യവും കേരള നടനവും ഒക്കെ വേദിയില്‍ ആടി തിമിര്‍ത്തപ്പോള്‍ ഇടുക്കി കലാ ജ്യോതിയുടെ നൃത്താവതരണ വേദി കാണികളെ കൊണ്് നിറഞ്ഞു. കുട്ടി കലാകാരികളുടെ നൃത്തനൃത്ത്യങ്ങള്‍ ഏവരുടെയും കണ്ണിന് കുളിര്‍മയേകുന്നത് ആയിരുന്നു. തുടര്‍ന്ന് ഹൃദയത്തെ തൊട്ടുണര്‍ത്തി ടി.പി വിവേകിന്റെയും സംഘത്തിന്റെയും ഹൃദയ ഗീതങ്ങള്‍ ആസ്വാദകരെ ഇളക്കി മറിച്ചു.
പാലക്കാട് ആഷ്ബിന്‍ നൃത്ത വിദ്യാലയം അവതരിപ്പിച്ച വ്യത്യസ്ത നൃത്തരൂപങ്ങള്‍ കാണികളില്‍ കൗതുകമുണര്‍ത്തി. അയ്യപ്പനായും വാവരുസ്വാമിയായും ആഷ്ബിന്‍ വേദിയില്‍ നിറഞ്ഞ് ആടിയപ്പോള്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷം ആയിരുന്നു സദസ്സില്‍. വിളവെടുപ്പ് സമയങ്ങളിലെ അനുഷ്ഠാന കലകളും കേരള നടനവും കാണികളുടെ മിഴിക്ക് നിറവേകി. ദേവിയായി, കാളിയായി, അമ്മയായി, ഭാര്യയായി വേഷങ്ങളാടിയപ്പോള് മുദ്രകളുടെയും അഭിനയത്തിന്റെയും നിറപ്പകിട്ടിലായിരുന്നു സദസ്സ്.
ഒഴിവു ദിവസമായ ഞായറാഴ്ച ഇടുക്കിയുടെ സ്വന്തം കലാകാര•ാര്‍ ആയ കലാസാഗര്‍ ന്റെ പ്രതിഭകള്‍ സദസ്സിനെ ഗാനങ്ങളാല്‍ ഇളക്കി മറിച്ചു. ജയന് ഇടുക്കി യുടെയും സാബു ചേട്ടന്റെയും ഒക്കെ വ്യത്യസ്ത സ്വരമാധുര്യത്തില്‍ ആയിര കണക്കിന് ജനങ്ങള്‍ ആണ് ഗാനമേള കേള്‍ക്കാന്‍ ആയി എത്തിയത്. നാടന്‍പാട്ടുകള്‍ മുതല്‍ വെസ്റ്റേണ്‍ ഗാനങ്ങള്‍ വരെ ഇവരുടെ ശേഖരത്തില്‍ ഉായിരുന്നു.
കാലടി യില്‍ നിന്നും എത്തിയ കലാകാരികള്‍ നിറവിന്റെ വേദിയെ നൃത്തവേദിയാക്കി. ഇടുക്കിയെ കിടുക്കി കൊണ്് അവര്‍ വേദിയെയും സദസ്സിനെയും ഇളക്കി മറിച്ചു. മുദ്രകള്‍ ഭാവങ്ങള്‍ ആയി മാറിയപ്പോള്‍ കാണികളുടെ മനം കവര്‍ന്നു. ഇന്ന് ആലപ്പുഴ ബ്ലൂഡയമണ്്സിന്റെ ഗാനമേള അഞ്ച്മണിമുതല്‍
- Log in to post comments