Skip to main content

സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസ്‌ നിര്‍മ്മാണോദ്‌ഘാടനം 3 ന്‌

പൊയ്യ ഗ്രാമ പഞ്ചായത്ത്‌ മടത്തുംപടി സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസ്‌ കെട്ടിട നിര്‍മ്മാണോദ്‌ഘാടനം വി. ആര്‍. സുനില്‍കുമാര്‍ എംഎല്‍എ മാര്‍ച്ച്‌ 3 ന്‌ നിര്‍വഹിക്കും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. എം. രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിക്കും. മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കേശവന്‍കുട്ടി മുഖ്യാതിഥിയാകും. കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം റീജിണല്‍ എന്‍ജിനിയര്‍ എ. എം. സതിദേവി റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത്‌ അംഗം നിര്‍മ്മല്‍ സി പാത്താടന്‍, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സിബി ഫ്രാന്‍സിസ്‌ തുടങ്ങിയവര്‍ ആശംസ നേരും. ഇരിങ്ങാലക്കുട ആര്‍ഡിഒ ഡോ. എം സി റെജില്‍ സ്വാഗതവും കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ കെ വി തോമസ്‌ നന്ദിയും പറയും.

date