ഉന്നതവിദ്യാഭ്യാസ വകുപ്പ് ഫയല്‍ അദാലത്ത് നടത്തി
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെയും അധ്യാപകരുടെയും സര്‍വീസ് സംബന്ധമായ എല്ലാ പരാതികളും പരിഹരിക്കുന്നതിനുള്ള ഫയല്‍ അദാലത്ത് തൃശൂര്‍ സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തി. അദാലത്തില്‍ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 40 കേസുകളാണ് പരിഗണിച്ചു. 26 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ കെട്ടികിടക്കുന്ന പരാതികളാണ് തീര്‍പ്പു കല്പ്പിക്കാന് എത്തിയത്. ഗസ്റ്റ് ലെക്ചര്മരുടെ വേതന ചട്ടങ്ങള്‍ സംബന്ധിച്ച പരാതികളും നിയമാനുസൃതമല്ലാത്ത നിയമനങ്ങളും ആണ് പ്രധാനമായും പരിഗണനയ്ക്ക് വന്നത്. ഉന്നത വിദ്യാഭ്യാസ തലത്തിലെ മെഗാ അദാലത്ത് മാര്‍ച്ച് 8 ന് തിരുവനന്തപുരത്തു നടക്കും. ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി സതീഷ്, എ പി എസ് മാരായ ഡോ. ദിലീപ് പി എന്‍, അജിത്കുമാര്‍, ഡോ സുമ കെ കെ, പ്രിന്‍സിപ്പല്‍ സി മാഗി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments