Post Category
ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ: സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ എഴുപുന്ന ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പകൽവീട് പദ്ധതിയിലേക്ക് 2019 ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക് (പരമാവധി 30 രോഗികൾക്ക്) രാവിലെയും വൈകീട്ടും ചായയും ലഘു ഭക്ഷണവും നൽകുന്നതിന് താല്പര്യമുള്ള വ്യക്തികൾ, ഹോട്ടലുകൾ, കുടുംബശ്രീ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ മാർച്ച് 13ന് വൈകീട്ട്ു നാലു വരെ സ്വീകരിക്കും. കൂടുതൽ വിവരത്തിന് നോഡൽ ഓഫീസർ, ജില്ല മാനസികാരോഗ്യപരിപാടി, ആലപ്പുഴ എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0479-2344474.
date
- Log in to post comments