Post Category
വട്ടിയൂര്‍ക്കാവില്‍ പുതിയ റീസര്‍വേ റെക്കോര്‍ഡ് മാര്‍ച്ച് 11 മുതല്‍
വട്ടിയൂര്‍ക്കാവ് വില്ലേജിലെ റീസര്‍വേ അപ്ഡേഷന് ജോലികള്‍ പൂര്‍ത്തിയായ ഗുരുഗോപിനാഥ് നടനഗ്രാമത്തിനു തെക്കും കുണ്ടമണ്‍കടവ് ക്ഷേത്രത്തിന് വടക്കും തിട്ടമംഗലം മഹാവിഷ്ണു ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തു വരുന്നതും കൂത്ത് റോഡിന് കിഴക്കുഭാഗത്ത് വരുന്നതുമായ റീസര്‍വേ ബ്ലോക്ക് നമ്പര്‍ 62 മുതല്‍ 80 വരെയുള്ള റീസര്‍വേ റെക്കോഡുകള്‍ മാര്‍ച്ച് 11 ന് നടപ്പില്‍ വരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 11 മുതല്‍ വില്ലേജ് ഓഫീസിലും സബ് രജിസ്ട്രാര്‍ ഓഫീസിലും പുതുതായി നിലവില്‍ വന്ന റീസര്‍വേ നമ്പരുകളുടെ അടിസ്ഥാനത്തില്‍ കരം സ്വീകരിക്കുമെന്നും വസ്തുക്കളുടെ രജിസ്ട്രേഷനും കൈമാറ്റവും പോക്കുവരവ് കാര്യങ്ങളും ഈ റീസര്‍വേ നമ്പര്‍ പ്രകാരം മാത്രമാണ് നടത്തേണ്ടതെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്.പി. 331/2019)
date
- Log in to post comments