Post Category
പൊതുവിദ്യാഭ്യാസ വകുപ്പിൽ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം
പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌ക്കൂൾ പ്രധാനാധ്യാപകർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/സമാന തസ്തികയിൽപ്പെട്ടവരിൽ നിന്നും 2019-20 അധ്യയന വർഷത്തേക്കുളള പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ പുതിയ യൂസർ നെയിമും പാസ്സവേർഡും ഉപയോഗിച്ച് www.transferandpostings.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ ഓൺ ലൈനിൽ രജിസ്റ്റർ ചെയ്യണം. ഏപ്രിൽ അഞ്ച് മുതൽ 23 വരെ അപേക്ഷ സമർപ്പിക്കാം.
പി.എൻ.എക്സ്. 819/19
date
- Log in to post comments