Post Category
ആർക്കിടെക്ചർ ഗസ്റ്റ് ലക്ചറർ: ഇന്റർവ്യൂ മാർച്ച് ഏഴിന്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ (സി.ഇ.ടി) ആർക്കിടെക്ചർ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. എം.ആർ.ക്കിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. മാസ്റ്റർ ഓഫ് പ്ലാനിംഗ് ഐച്ഛിക വിഷയമായി പോസ്റ്റ് ഗ്രാജുവേഷൻ എടുത്തവർക്ക് മുൻഗണന. താല്പര്യമുള്ളവർ ബയോഡേറ്റയും, അസൽ സർട്ടിഫിക്കറ്റിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം മാർച്ച് ഏഴിന് രാവിലെ 10 മണിക്ക് ആർക്കിടെക്ചർ വിഭാഗം മേധാവിയുടെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. വിശദവിവരങ്ങൾക്ക്: 9447893024 എന്ന നമ്പരിലോ kl01arch@cet.ac.in എന്ന ഇ-മെയിലിലോ ബന്ധപ്പെടണം.
പി.എൻ.എക്സ്. 823/19
date
- Log in to post comments