ടാലന്റ് ഡവലപ്പ്‌മെന്റ്/സിവിൽ സർവീസ് ഫൗണ്ടേഷൻ അവധിക്കാല ക്ലാസ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ചാരാച്ചിറയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിലും, കല്ല്യാശ്ശേരി, കാഞ്ഞങ്ങാട്, കോഴിക്കോട്, പാലക്കാട്, പൊന്നാനി, മുവാറ്റുപുഴ, ചെങ്ങന്നൂർ, കോന്നി, ആളൂർ എന്നിവിടങ്ങളിലെ അക്കാഡമിയുടെ ഉപകേന്ദ്രങ്ങളിലും കൊല്ലത്ത് ടി.കെ.എം ആർട്‌സ് കോളേജിൽ പ്രവർത്തനം ആരംഭിച്ച ഉപകേന്ദ്രത്തിലും ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സിലേക്കും ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ മൂന്ന് മുതൽ മേയ് 17 വരെയാണ് കോഴ്‌സിന്റെ കാലാവധി. പ്രവേശനത്തിനുള്ള അപേക്ഷാ ഫാറം അതത് കേന്ദ്രങ്ങളിലെ ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. കോഴ്‌സ് ഫീസ് ജി.എസ്.ടി. ഉൾപ്പെടെ 1180 രൂപ നേരിട്ടോ ഓൺലൈനായോ അടക്കാം. അപേക്ഷകൾ മാർച്ച് 25 വരെ സമർപ്പിക്കാം. തിരുവനന്തപുരം മെയിൻ സെന്ററിലേക്ക് പ്രവേശനത്തിനുള്ള എൻട്രൻസ് ടെസ്റ്റ് ഈ മാസം 31 ന് രാവിലെ പത്തിനും 12നും ചാരാച്ചിറ മെയിൻ ക്യാമ്പസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് അതത് കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. തിരുവനന്തപുരം-0471-2313065, 2311654, കല്ല്യാശ്ശേരി-8281098875, കാഞ്ഞങ്ങാട്-8281098876, കോഴിക്കോട്-0495-2386400, 8281098870, പാലക്കാട്-0491-2576100, 8281098869, പൊന്നാനി-0494-2665489, 8281098868, മൂവാറ്റുപുഴ-8281098873, ചെങ്ങന്നൂർ-8281098871, കോന്നി-8281098872, ആളൂർ-8281098874, കൊല്ലം-9446772334.
പി.എൻ.എക്സ്. 826/19
- Log in to post comments