Post Category
ഭവനനിർമ്മാണ ബോർഡ് തിരുവനന്തപുരം ജില്ലാതല അദാലത്ത്: 221 പേരുടെ വായ്പകൾ തീർപ്പാക്കി
സംസ്ഥാന ഭവനനിർമ്മാണ ബോർഡിൽ നിന്നും വായ്പ എടുത്ത ഗുണഭോക്താക്കളുടെ വായ്പ തീർപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലാതല അദാലത്ത് ഫെബ്രുവരി 28ന് തിരുവനന്തപുരം പഞ്ചായത്ത് ഭവനിൽ സംഘടിപ്പിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരൻ അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അദാലത്തിലൂടെ 9.36 കോടി രൂപ ഇളവ് നൽകി 221 ഗുണഭോക്താക്കളുടെ വായ്പകൾ തീർപ്പാക്കി. ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, അഡീ. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ്‌മേത്ത സെക്രട്ടറി ബി. അബ്ദുൾ നാസർ എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 828/19
date
- Log in to post comments