Skip to main content

വനഗവേഷണസ്ഥാപനത്തിൽ ജൂനിയർ റിസർച്ച് ഫെല്ലോ താല്ക്കാലിക നിയമനം

 

കേരള വനഗവേഷണസ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണപദ്ധതിയിൽ ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ താൽക്കാലിക നിയമനത്തിന് മാർച്ച് 11ന് രാവിലെ പത്തിന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും.  ബോട്ടണിയിലോ പ്ലാന്റ് സയൻസിലോ ഉള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.  പ്രതിമാസം 25,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.  പ്രായപരിധി 36 വയസ്.  നിയമാനുസൃത ഇളവ് ലഭിക്കും.  വിശദവിവരങ്ങൾക്ക്: www.kfri.res.in.

പി.എൻ.എക്സ്. 832/19

date