Skip to main content
ജില്ലാ ആശുപ്രതിക്ക് എംപി ഫണ്ടില്‍ നിന്ന്   ആധുനിക ആംബുലന്‍സ്

ജില്ലാ ആശുപ്രതിക്ക് എംപി ഫണ്ടില്‍ നിന്ന്  ആധുനിക ആംബുലന്‍സ്

 

പി കെ ശ്രീമതി ടീച്ചര്‍ എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് അനുവദിച്ച ആംബുലന്‍സുകള്‍ കൈമാറി. ജില്ലാ ആശുപത്രി, മയ്യില്‍ സിഎച്ച്‌സി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, ചക്കരക്കല്‍ സിഎച്ചസി എന്നിവക്കാണ് ആംബുലന്‍സുകള്‍ അനുവദിച്ചത്. ഇതില്‍ ജില്ലാ ആശുപ്രതിക്കുവേണ്ടി 30.12 ലഷം രൂപ ചെലവില്‍ സജ്ജീകരിച്ച അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ടിങ്ങ് ആംബുലന്‍സിന്റെ താക്കോല്‍ കലക്ടറേറ്റ് കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ പി കെ ശ്രീമതി ടീച്ചര്‍ എം പി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന് െൈകമാറി.  ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ജില്ലാ പഞ്ചായത്ത് അംഗം പി പി ഷാജിര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ ടി രേഖ തുടങ്ങിയവര്‍ സംബന്ധിച്ചു.  മയ്യില്‍ സിഎച്ച്‌സി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, ചക്കരക്കല്‍ സിഎച്ചസി എന്നിവക്ക് 13 ലക്ഷം രൂപ ചെലവിലുള്ള ആംബുലന്‍സുകളാണ് എംപി ഫണ്ടില്‍ നിന്ന് അനുവദിച്ചത്.

 

date