നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
മന്ത്രിസഭയുടെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എക്‌സിബിഷനില്‍ എക്‌സൈസ് വകുപ്പ് ഒരുക്കിയ വിമുക്തി സ്റ്റാളില്‍ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച പ്രശ്‌നോത്തരിയില്‍ ശരിയുത്തരങ്ങള്‍ രേഖപ്പെടുത്തിയ കൂപ്പണുകളുടെ മെഗാ നറുക്കെടുപ്പ് കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പി കെ സുരേഷ് നിര്‍വ്വഹിച്ചു. അസി. എക്‌സൈസ് കമ്മിഷണര്‍ വിനോദ് ബി നായര്‍, ഡിവിഷന്‍ ഓഫീസ് മാനേജര്‍ രാഗേഷ്, വിമുക്തി മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വി വി ഷാജി എന്നിവര്‍ സന്നിഹിതരായിരുന്നു.
എം അജിത (ചെറുകുന്ന്) ആണ് മെഗാ നറുക്കെടുപ്പ് വിജയി. പ്രതിദിന നറുക്കെടുപ്പിലെ വിജയികള്‍: ടിറ്റി ജോസഫ് (ശ്രീകണ്ഠപുരം), മന്‍സൂര്‍ (മമ്പറം), അനൂപ് (തിരുവനന്തപുരം), എ അബ്ദുള്ള (തളിപ്പറമ്പ), പ്രതുല്‍ (തോട്ടട), രാജേഷ് (ഇരിട്ടി).
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഇന്ന് (മാര്‍ച്ച് 4) 12 മണിക്ക് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന ജില്ലാ ലഹരി വിമോചന കേന്ദ്രം ഉദ്ഘാടന പരിപാടിയില്‍ വെച്ച് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വിതരണം ചെയ്യും.
- Log in to post comments