Skip to main content

ചിറക്കോട് കഞ്ഞിപ്പാടം ഗ്രാമീണ റോഡ് പുനർനിർമാണ ഉദ്ഘാടനം

അമ്പലപ്പുഴ :ചിറക്കോട് കഞ്ഞിപ്പാടം കട്ടക്കുഴി ഗ്രാമീണ റോഡുകളുടെ പുനർ നിർമാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി .സുധാകരൻ നിർവഹിച്ചു.ചരിത്രത്തിൽ ആദ്യമായാണ് പൊതുമരാമത്ത് വകുപ്പ് 101 കോടി രൂപ ഗ്രാമീണ റോഡുകൾക്കായി നൽകുന്നത്. ഇത് ഓരോ സാധാരക്കാരുടെയും വിജയമാണെന്ന് മന്ത്രി പറഞ്ഞു.

 അമ്പലപ്പുഴ തെക്ക് അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തുകളിൽ കൂടി കടന്നു പോകുന്ന എട്ടു ഗ്രാമീണ റോഡുകൾ 2017-2018 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 25 കോടി രൂപയ്ക്കാണ് നിർമിക്കുന്നത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി .വേണുലാൽ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബി .വിനു റിപ്പോർട്ട് അവതരിപ്പിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .എം ജുനൈദ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രജിത് കാരിക്കൽ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രതീഷ്,  രതിയമ്മ, ശ്രീകുമാർ, ഇന്ദിര, പൊതുമരാമത്തു വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ബ്രൂസൻ ഹെറാൾഡ്  എന്നിവർ സംസാരിച്ചു. 

 

date