Post Category
സൗജന്യ തയ്യല്‍ പരിശീലനം: അപേക്ഷ ഏഴ് വരെ
ദേശീയ പിന്നാക്ക വിഭാഗ- ധനകാര്യ വികസന കോര്പറേഷന് ഭാരത സര്‍ക്കാര്‍ വസ്ത്ര മന്ത്രാലയത്തിന്റെ സഹായത്തോടെ അപ്പാരല്‍ ട്രെയ്നിങ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍ മൂന്ന് മാസത്തെ സ്വീയിങ് മെഷീന് ഓപ്പറേറ്റര്‍ (എസ്.എം.ഒ) തൊഴിലധിഷ്ഠിത കോഴ്സില്‍ സൗജന്യ പരിശീലനം നല്കുന്നു. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. താല്പര്യമുള്ള 18 വയസ് പൂര്‍ത്തിയായ ഒ.ബി.സി, ഇ.ബി.സി, ഡി.എന്‍.റ്റി വിഭാഗത്തില്ക്കാര് മാര്‍ച്ച് ഏഴിന് മുമ്പ് നേരിട്ടോ ഫോണിലോ സെന്ററുമായി ബന്ധപ്പെടണം. പിന്നാക്ക വിഭാഗത്തിന് മൂന്ന് ലക്ഷത്തില്‍ താഴെയും, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒരു ലക്ഷത്തില്‍ താഴെ വരുമാനമുളളവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 0460-2226110, 9744917200.
date
- Log in to post comments