Skip to main content

വീട് നിര്‍മാണത്തിന് മണല്‍: അപേക്ഷ വിതരണം അഞ്ചിനും ആറിനും

 

    ജില്ലയിലെ ആനക്കര ഗ്രാമപഞ്ചായത്തിലെ കൂട്ടക്കടവില്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിന്‍റെ  കലവറയിലൂടെ മണല്‍ നല്‍കുന്നതിന് 2000 സ്ക്വയര്‍ ഫീറ്റ് താഴെ വീട് നിര്‍മിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് അഞ്ച്, ആറ് തിയതികളില്‍ വിതരണം ചെയ്യും. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖ, പ്ലാന്‍, ബില്‍ഡിങ് പെര്‍മിറ്റ് എന്നിവ നല്‍കണമെന്ന് ജില്ലാ നിര്‍മിതി കേന്ദ്രം എക്സികൂട്ടീവ് സെക്രട്ടറി  അറിയിച്ചു. ഫോണ്‍: 0491-2555971, 2552387.

date