Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

      ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
     തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഓരോ ദിവസവും പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ തയാറാക്കേണ്ടതും ചീഫ് ഇലക്ടറല്‍ ഓഫിസറുടെ നിര്‍ദേശങ്ങള്‍ പാലിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശം നല്‍കി. ബൂത്ത് ക്രമീകരണം മൂന്നു ദിവസം മുന്‍പേ നടത്തണം. കളക്ടറേറ്റ്, ആര്‍.ഡി.ഒ. ഓഫിസ് എന്നിവിടങ്ങളില്‍ മാതൃകാ ബൂത്ത് തയാറാക്കണം. തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം നിര്‍ബന്ധമായും പാലിക്കണം. ഇക്കാര്യത്തില്‍ കുടുംബശ്രീ, ശുചിത്വ മിഷന്‍ തുടങ്ങിയവരുടെ സഹായം തേടാവുന്നതാണെന്നും കളക്ടര്‍ പറഞ്ഞു.     ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ നാഷണല്‍ ലെവല്‍ മാസ്റ്റര്‍  ട്രെയിനിയും ഡെപ്യൂട്ടി കളക്ടറുമായ ജോണ്‍ സാമുവല്‍, സ്‌റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനി വി. ഗിരീന്ദ്രകുമാര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, അസിസ്റ്റന്റ് കളക്ടര്‍ പ്രിയങ്ക, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പിആര്‍. ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 343/2019)

 

date