കന്നുകാലി സെന്‍സസ് ആരംഭിച്ചു
ആനാട് ഗ്രാമപഞ്ചായത്തില്‍ കന്നുകാലി സെന്‍സസ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്റെ വീട്ടിലെ വളര്‍ത്തുമൃഗത്തിന്റെ വിവരശേഖരണം നടത്തിയാണ് സെന്‍സസിന്റെ ഉദ്ഘാടനം നടന്നത്. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ആനാട് വെറ്ററിനറി സര്‍ജന്‍ ഡോ: അഖിലയുടെ നേതൃത്വത്തില്‍ ലൈവ്‌സ്റ്റോക് ഇന്‍സ്‌പെക്ടര്‍മാരായ പ്രിയങ്ക, നിഷ, സുമേഷ് എന്നിവര്‍ വിവരങ്ങള്‍ ശേഖരിച്ചു.
വീടുകളില്‍ എത്തുന്ന ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ അപ്ലിക്കേഷനായ ഭൂമികയുടെ സഹായത്തോടെ വ്യക്തമായ കണക്കുകള്‍ ശേഖരിക്കും. വീട്/കടയുടമസ്ഥന്റെ ആധാര്‍ നമ്പറിന്റെ സഹായത്തോടെ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്താല്‍ അപ്‌ളിക്കേഷനില്‍ സ്ഥാനനിര്‍ണയം നടക്കും.തുടര്‍ന്ന് മൃഗങ്ങളുടെ ലിംഗാടിസ്ഥാനത്തില്‍ വ്യക്തമായ കണക്ക് ശേഖരിക്കും. വളര്‍ത്തുമൃഗങ്ങളുടെ കണക്കെടുക്കുന്നതിനോടൊപ്പം സാമൂഹിക സാമ്പത്തിക വിവരങ്ങള്‍ സെന്‍സസില്‍ ഉള്‍പ്പെടുത്തും. മൂന്ന് മാസം കൊണ്ട് കന്നുകാലി സെന്‍സസ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
(പി.ആര്‍.പി. 344/2019)
- Log in to post comments