Skip to main content

പൊതു ഉറവകളില്‍ നിന്ന് വെള്ളം ഊറ്റരുത്

ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പൊതു ഉറവകളില്‍ നിന്ന് വെള്ളം ഊറ്റുന്നത് ജില്ലാ കലക്ടര്‍ കര്‍ശനമായി നിരോധിച്ചു. പുഴ, തോട്, കുളങ്ങള്‍ എന്നിവടങ്ങളില്‍ നിന്ന് ക്യഷിക്ക് വെള്ളം പമ്പിംഗ് നടത്തുന്നതാണ് തടഞ്ഞത്. ഇതിന്റെ ഭാഗമായി ദീര്‍ഘകാല വിളവുകളായ തെങ്ങ്,കവുങ്ങ് തുടങ്ങിയ ക്യഷിക്ക് വെള്ള് പമ്പിങ് നടത്തരുത്. എന്നാല്‍ നെല്‍ക്യഷിക്ക് വെള്ളം പമ്പ് ചെയ്യുന്നതിന് നിയന്ത്രണമില്ല.ജലാശയങ്ങളില്‍ കാലികളെ കുളിപ്പിക്കരുത്. വാഹനങ്ങള്‍ കഴുന്നതും നിരോധിച്ചിട്ടുണ്ട്. നിയമ ലംഘിച്ചാല്‍ ഇറിഗേഷന്‍ ആക്ട അനുസരിച്ചു മൂന്ന് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് കാരണമാവും.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍, ഡപ്യുട്ടി കലക്ടര്‍ ജെ.ഒ.അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date