Skip to main content

വരള്‍ച്ച മുന്‍കരുതലുകള്‍

•    നീര്‍ത്തട വികസന പരിപാടികള്‍ നടപ്പിലാക്കുക
•    മഴവെള്ള സംഭരണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക
•    ഭൂജല പരിപോഷണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക
•    തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക
•    ജലസ്രോതസ്സുകള്‍ മലിനമാക്കാതിരിക്കുക
•    പുഴയോരങ്ങളിലെ മണ്ണെടുപ്പും മണ്ണൊലിപ്പും തടയുക
•    മണ്ണ് - ജല സംരക്ഷണം ഉറപ്പാക്കുന്ന കൃഷി രീതികള്‍ സ്വീകരിക്കുക.
•     വനവല്‍ക്കരണം പ്രോത്സാഹിപ്പുക്കുക.
വരള്‍ച്ച തയ്യാറെടുപ്പുകള്‍
•    മേല്‍ക്കൂര മഴവെള്ള സംഭരണം വഴി പുരപ്പുറത്ത് വീഴുന്ന മഴവെള്ളം സംഭരിച്ച് കുടിവെള്ള / ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക. ഭൂജല പരിപോഷണം - മഴക്കാലത്ത് സംഭരണികളില്‍ ശേഖരിച്ചതിന് ശേഷം വരുന്ന അധികജലം മണ്ണില്‍ താഴാന്‍ അനുവദിക്കുക.  അല്ലെങ്കില്‍ പൈപ്പുകള്‍ വഴി കിണറുകളിലേക്ക് വഴി തിരിക്കുക.
•    ശാസ്ത്രീയമായ മണ്ണു - ജലവിനിയോഗം ഉറപ്പാക്കുക
•    മണ്ണ് ജലസംരക്ഷണത്തിലൂന്നിയ കൃഷിരീതികള്‍ നടപ്പിലാക്കുക
•    വിള ചംക്രമണം ഇടവരികൃഷി തുടങ്ങിയ കൃഷിരീതികള്‍ പ്രയോജനപ്പെടുത്തുക
•    ഉപയോഗിച്ച ജലം പുനരുപയോഗിക്കുക
•    ജലത്തിന്റെ അമിത ഉപഭോഗം ഒഴിവാക്കുക. ഡ്രിപ്പ് ഇറിഗേഷന്‍ പ്രോത്സാഹിപ്പിക്കുക
•    വാഹനങ്ങള്‍ കഴുകാനും ചെടികള്‍ നനയ്ക്കുവാനും കുടിവെള്ളം ഉപയോഗിക്കാതിരിക്കുക
•    ഗര്‍ഡന്‍ നന്നാക്കുന്നതിന് സ്പ്രിഗ്‌ളര്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുക
•    പൊതുജല വിതരണ സമ്പ്രദായം കാര്യക്ഷമമാക്കുക
•    പൊതുടാപ്പുകള്‍ കേടുവന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുന്നതിന് ജാഗ്രത പുലര്‍ത്തുക
•    മഴവെള്ള സംഭരണിയില്‍ ജലം ശേഖരിച്ച് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശീലമാക്കുക
•    വാഹനം കഴുകുമ്പോള്‍ ജലം പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
•    കുടിവെള്ള സ്രോതസ്സുകള്‍ മലിനീകരിക്കപ്പെടുന്നത് തടയുന്നതിന് മുന്‍കരുതലുകളെടുക്കുക.
•    ആര്‍ട്ടിഫിഷല്‍ വാട്ടര്‍ ഫാളുകളില്‍ ജലം റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുക
•    ആവശ്യം കഴിഞ്ഞാല്‍ ടാപ്പുകള്‍ അടയ്ക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക.

 

date