Skip to main content

എംബിഎകാര്‍ക്ക് അസാപില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ്/ ഇന്റേണ്‍ അവസരം

                                                                                                                                        
         അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്) ജില്ലയില്‍  പ്രോഗ്രാം എക്‌സി ക്യൂട്ടീവ് /എംബിഎ ഇന്റേണ്‍സിന്റെ ഒരുവര്‍ഷ ഇന്റേണ്‍ഷിപ്പിനു എംബിഎ  കഴിഞ്ഞവരെ തെരഞ്ഞെടുക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളില്‍  എം.ബി.എ റെഗുലര്‍ സമ്പ്രദായത്തില്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കും അവസാന വര്‍ഷഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ സെമസ്റ്ററുകളിലില്‍ 60 ശതമാനം മാര്‍ക്കുമുണ്ടെങ്കില്‍ അപേക്ഷിക്കാം. (മൂന്നാംസെമസ്റ്റര്‍ വരെയുള്ളമാര്‍ക്ക് ലിസ്റ്റുകള്‍ കൈവശം ഉണ്ടായിരിക്കേണ്ടതാണ്). തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.

 താത്പര്യമുള്ളവര്‍ മാര്‍ച്ച് ഒമ്പതിന് രാവിലെ പത്തിന് പത്താംക്ലാസ്സു മുതല്‍ എംബിഎ വരെയുള്ള മാര്‍ക്ലിസ്റ്റുകളും, കോഴ്‌സ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, തിരിച്ചറിയല്‍ രേഖകളുടെയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അറ്റെസ്റ്റഡ് കോപ്പികളുമായി രണ്ടു പാസ്‌പോര്ട്ട് സൈസ്  ഫോട്ടോയോടൊപ്പം ഗവണ്മെന്റ് കോളേജ് മലപ്പുറം അസാപിന്റെ ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ചക്കായി എത്തണം. ഫോണ്‍ 9495999675.

 

date