Skip to main content

സെമിനാര്‍ സംഘടിപ്പിച്ചു

സംസ്ഥാന വനിതാ കമീഷന്റെ നേതൃത്വത്തില്‍  പെരിന്തല്‍മണ്ണ പി ടി എം ഗവണ്‍മെന്റ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച്  ഭരണഘടനയും സ്ത്രീ സമൂഹവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍ രാജ് ഉദ്ഘാടനം ചെയ്തു. അധ്യാപിക പി ബീന അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ പരമാധികാരവും സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും ഇന്ന് ഭീഷണിയിലാണെന്ന് വിഷയം അവതരിപ്പിച്ചു കൊണ്ട് അഡ്വ. ഗീനാകുമാരി പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിന്റെ കഴുത്ത് ഞെരിക്കുന്ന തരത്തില്‍ സാമ്പത്തിക കരാറുകള്‍ രാജ്യത്തിനുമേല്‍ ഇടപെടുകയാണ്.  ഇന്ത്യയെ കാര്‍ഷിക രാജ്യമാക്കുന്നതിന് പകരം  ഇന്ത്യയുടെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഗീനാകുമാരി പറഞ്ഞു.  ഇ എം രാധ വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.  പ്രിന്‍സിപ്പാള്‍ ഡോ.കെ.കെ വത്സല സ്വാഗതവും ശിശിര നന്ദിയും പറഞ്ഞു.

 

date