പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധന് യോജന പദ്ധതി- ജില്ലയില്‍ തുടക്കമായി
രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധന് യോജന പെന്ഷന് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഉപഭോക്താക്കള്‍ക്കുള്ള പെന്ഷന് കാര്‍ഡ് വിതരണവും പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ആനൂകുല്യങ്ങലും പ്രത്യേക പദ്ധതികളുമില്ലാതെ അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് പദ്ധതി മുതല്‍ക്കൂട്ടാവുമെന്നും പദ്ധതി പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. തുടര്‍ന്ന് ദേശീയ തലത്തില്‍ പദ്ധതി ഔദ്യോഗികമായി രാജ്യത്തിന് സമര്‍പ്പിച്ചു കൊണ്ട് പ്രധാനമന്ത്രി അഹമ്മദാബാദില്‍ നടത്തിയ പ്രത്യേക പ്രഭാഷണം ചടങ്ങില്‍ സംപ്രേഷണം ചെയ്തു. പരിപാടിയില്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് എന്നിവയുമായി വരുന്ന അര്‍ഹരായ തൊഴിലാളികള്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിരുന്നു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഇ.എസ്. ഐ കോര്പ്പറേഷന് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.കറുപ്പുസാമി, ജില്ലാ ലേബര്‍ ഓഫീസര്‍ കെ.രഘുനാഥ്, എല്‍.ഐ.സി പ്രതിനിധി എം.സി മധുസൂദനന്, നോഡല്‍ ഓഫീസര്‍ എശ്.രശ്മി, എം.കെ വേലായുധന്, അബ്ദുല്‍ മജീദ് വല്ലാഞ്ചിറ, എല്‍.സതീശന്, ഷാഹിദ്.കെ. ആനക്കയം, കെ. വേണുഗോപാല്‍ തുടങ്ങിയവരും മറ്റ് രാഷ്ട്രീയ പ്രതിനിധികളും സംസാരിച്ചു.
- Log in to post comments