ഹരിത ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത നേടുകയെന്ന ലക്ഷ്യത്തോടെ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'ഹരിതഗ്രാമം' പദ്ധതിയുടെ ഉദ്ഘാടനം ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി. എന്‍ സീമ നിര്‍വഹിച്ചു. ജൈവപച്ചക്കറി കൃഷിയെ പ്രോത്സാഹിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടല്‍ മറ്റു പഞ്ചായത്തുകള്‍ മാതൃകയാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ടി. എന്‍ സീമ പറഞ്ഞു. പത്തിനം പച്ചക്കറി വിത്തുകള്‍ അടങ്ങിയ നാല്പതോളം പച്ചക്കറി ഗ്രോ ബാഗുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
മുദാക്കല്‍ കൃഷിഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് അധ്യക്ഷത വഹിച്ചു. ആറ്റിങ്ങല്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ. നൗഷാദ് പദ്ധതി വിശദീകരിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ്. ഫിറോസ് ലാല്‍, മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ് വിജയകുമാരി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഞ്ചുതെങ്ങ് സുരേന്ദ്രന്‍, മുദാക്കല്‍ കൃഷി ഓഫീസര്‍ ഷമീന, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ വിഷ്ണു മോഹന്‍ ദേവ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 351/2019)
- Log in to post comments