'ഓള്‍ഡ് ഈസ് മൈ ഗോള്‍ഡ്' ജില്ലാതല ഉദ്ഘാടനം നടന്നു
വിദ്യാര്‍ത്ഥികളില്‍ പുനരുപയോഗ ശീലം വളര്‍ത്തുക എന്ന ലക്ഷ്യവുമായി വര്‍ക്കല നഗരസഭാ പരിധിയില്‍ 'ഓള്‍ഡ് ഈസ് മൈ ഗോള്‍ഡ്' പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം ദേവസ്വം- സഹകരണ- ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും ഹരിത കേരള മിഷനുമാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിപ്രകാരം വര്‍ക്കല നഗരസഭാ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച പഠനോപകരണങ്ങളുമായെത്തുന്ന കുട്ടികളെ ബീക്കണ്‍ വിദ്യാര്‍ത്ഥിയായി ആദരിക്കും. ഈ കുട്ടികള്‍ക്ക് ശുചിത്വമിഷന് സമ്മതിപത്രം നല്‍കുകയും ചെയ്യും.
വര്‍ക്കല നഗരസഭയില്‍ നടപ്പാക്കിവരുന്ന ബീക്കണ്‍ പദ്ധതിയുടെ ഭാഗമായി പെലിക്കണ്‍ ഫൗണ്ടേഷന് മുന്നോട്ടുവച്ച ആശയമാണ് 'ഓള്‍ഡ് ഈസ് മൈ ഗോള്‍ഡ്'.
വി. ജോയി എം.എല്‍.എ, വര്‍ക്കല നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ്, വൈസ് ചെയര്മാന് അനിജോ, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി പെലിക്കന്‍ ഫൗണ്ടേഷന് ട്രസ്റ്റി ഡോ :സി എന്‍ മനോജ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്.പി. 354/2019)
- Log in to post comments