Post Category
'സഖി' ആശാ ഫെസ്റ്റ് 2019 സംഘടിപ്പിച്ചു
ജില്ലയിലെ ആശാ പ്രവര്‍ത്തകരുടെ കലാകായികപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും 2018ലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ആശമാര്‍ക്കുള്ള അവാര്‍ഡും നല്‍കി ആദരിക്കുന്നതിനായി 'സഖി ആശാഫെസ്റ്റ് 2019' സംഘടിപ്പിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീ. ഡി.ജി.പി ബി. സന്ധ്യ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 355/2019)
date
- Log in to post comments